Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജലം കൊണ്ട് മുറിവേറ്റവൾ….അതാണ് മൊയ്തീന്റെ കാഞ്ചന…. വർഷമെത്ര കഴിഞ്ഞിട്ടും ആ മുറിവുണക്കാൻ കാലത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, പ്രണയത്തിന്റെയും അതുണ്ടാക്കിയ ശൂന്യതയുടെയും വേദനയോർത്ത്, മൊയ്തീനെയോർത്ത് ഓരോ മലയാളികളും കാഞ്ചന മാലയ്ക്കൊപ്പം ഇന്നും കരയുകയാണ്.
അതെ, മനസ്സിൽ വരിഞ്ഞു മുറുകുന്ന ഒരുപിടി ഓർമകളും വേദനയും അവശേഷിക്കാതെ എന്ന് നിന്റെ മൊയ്തീൻ കണ്ടിറങ്ങാൻ സാധിക്കില്ല.
കാഞ്ചനയുടെയും മൊയ്തീനിന്‍റെയും അനശ്വരപ്രണയകഥയുടെ ദൃശ്യാവിഷ്കാരമാണ് ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത ഈ ചിത്രം. മുക്കത്ത് സുല്‍ത്താന്‍ എന്ന് അറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്‌തീന്‍ സാഹിബിന്റെ മകന്‍ മൊയ്‌തീനും രാഷ്‌ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും.ഇതേ പ്രണയം ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്റിലൂടെ വിമല്‍ പ്രേക്ഷകരിലെത്തിച്ചിരുന്നു.
–
–
സിനിമകളിൽ അതിഭാവുകത്വങ്ങള്‍ സർവ്വസാധാരണമാണ്. ‘എന്ന് നിന്റെ മൊയ്തീനും’ കച്ചവടം ഉദ്ദേശ്യം വച്ചുകൊണ്ടുള്ള ഇത്തരം അതിഭാവുകത്വങ്ങളെ ഉള്‍ക്കൊള്ളിച്ചുതന്നെയുള്ള ആഖ്യാനരീതിയാണ് അവലംബിച്ചിട്ടുള്ളത്.പക്ഷെ യഥാർത്ഥ കഥയുടെ ആവിഷ്‌കാരമായിരുന്നിട്ടും ആ അതിഭാവുകത്വങ്ങള്‍ പ്രേക്ഷകരുടെ ആസ്വാദനത്തെ ഒട്ടും ബാധിച്ചിട്ടില്ല.
മൊയ്തീനും കാഞ്ചനയും പ്രണയിച്ചു…ജാതിയോ മതമോ വീടോ നാടോ ഒന്നും അവരുടെ പ്രണയത്തിനു മുൻപിൽ ഒരു തടസമല്ലായിരുന്നു.ഭൗതികകമായ ഒന്നിനും തകർക്കാനാവാതെ ആ പ്രണയം അനശ്വരമായി ഇന്നും ഒഴുകുകയാണ്.ഇരുവഴിഞ്ഞിപ്പുഴയുടെ ഓരോ ഓളങ്ങൾക്കും പറയാനുണ്ടാവും കാഞ്ചനയെക്കുറിച്ചും മൊയ്തീനെക്കുറിച്ചും നൂറു നൂറ് പ്രണയ കഥകൾ.
–
–
Leave a Reply