Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടൻ ജിഷ്ണുവിന്റെ ഫേയ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ആശുപത്രിയില്‍ നിന്നാണ് തീര്‍ത്തും പൊസറ്റീവായ ഒരു സന്ദേശം താരം ഫേസ്ബുക്കില്‍ കുറിക്കുന്നത്. താൻ ഐസിയുവിലാണെന്നും എന്നാൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഇത് തനിക്ക് ഒരു രണ്ടാം വീടു പോലെയാണെന്നും ജിഷ്ണു പോസ്റ്റിൽ കുറിച്ചു.ഡോക്ടര്‍ തന്നോട് പറഞ്ഞു, ചിരിക്കുന്ന ഒരു രോഗിയെ കാണുന്നത് വളരെ നല്ലതാണ്. അത് ചികില്‍സിക്കാന്‍ തനിക്ക് ഊര്‍ജം നല്‍കുന്നു, നേഴ്‌സുമാര്‍ക്കും തന്നെ പരിചരിക്കാന്‍ എത്തുന്നവരോടൊപ്പം എപ്പോഴും ഞാന്‍ ചിരിക്കാറുണ്ട്. ഈ ചിരി പലപ്പോഴും വലിയ മാറ്റം വരുത്താറുണ്ട്. ചിരി ഒരു ഇന്ദ്രജാലമാണ് എന്നാണ് ജിഷ്ണു പറയുന്നത്.
Leave a Reply