Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 13, 2024 11:27 am

Menu

Published on October 31, 2015 at 2:53 pm

മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍ ഇങ്ങനെ പറയുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല: വീഡിയോ പ്രചരിയ്ക്കുന്നു

even-mohanlal-fans-will-be-surprised-to-hear-what-lal-said-about-mammoty-video-goes-viral

മോഹൻ ലാൽ മമ്മൂട്ടിയെക്കുറിച്ച് പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.മോഹൻലാൽ ആരാധകരോ മമ്മൂട്ടി ആരാധകരോ പ്രതീക്ഷിച്ച് കാണില്ല ഇങ്ങനൊരു വീഡിയോ. ഏതാണ്ട് 35 വര്‍ഷക്കാലമായി മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും താരരാജാക്കന്‍മാരായി വിലസുമ്പോഴും പരസ്പരം സൗഹൃദം നിലനിര്‍ത്താനും സമയം കിട്ടുമ്പോഴൊക്കെ ഒന്നിച്ചഭിനയിക്കാനും വളരെ ശ്രദ്ധിക്കാറുണ്ട്.1982 ല്‍ ‘ആ ദിവസം’ എന്ന ചിത്രത്തിലൂടെ ഒന്നിച്ച് അഭിനയിച്ച് തുടങ്ങിയ ഇരു സൂപ്പര്‍താരങ്ങളും ഏകദേശം അൻപതിലധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച് കഴിഞ്ഞു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇത്രയും സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ഒരേ ഭാഷയിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. 2 പേരും അവരവരുടെ അസാമാന്യ അഭിനയ പാഠവം കൊണ്ട് മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും നല്‍കി ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി ഇന്ത്യന്‍ സിനിമയില്‍ തന്നെ തലയുയര്‍ത്തി പിടിച്ച് നില്‍ക്കുന്നു.

എന്നാൽ എക്കാലത്തും ചേരിതിരിഞ്ഞ് നില്‍ക്കുന്നവരാണ് ഇരുവരുടേയും ആരാധകര്‍. ഏതാണ്ട് 10 വര്‍ഷം മുമ്പ് വരെ കേരളത്തിലെ ഉല്‍സവ കാലങ്ങളില്‍ ഇരുവരുടേയും ഒന്നലധികം ചിത്രങ്ങള്‍ ഒരേ സമയം പ്രദര്‍ശനത്തിനെത്തിയിരുന്നു. ആ സമയങ്ങളിലെല്ലാം ഇവരുടെ ആരാധകര്‍ തമ്മില്‍ കടുത്ത വാഗ്വാദങ്ങളും ചിത്രങ്ങളുടെ വിജയപരാജയങ്ങളെ ചൊല്ലി തര്‍ക്കങ്ങളും പതിവായിരുന്നു. അപ്പോഴും മമ്മൂട്ടിയ്ക്ക് ലാലും മോഹന്‍ലാലിന് മമ്മൂക്കയും പരസ്പര സഹോദര സ്‌നേഹം ആയിരുന്നു. ഈ സ്‌നേഹവും പരസ്പര ബഹുമാനവും ഒന്നുകൂടി ഉറപ്പിയ്ക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലയാളത്തിന്റെ താരരാജാക്കന്‍മാരില്‍ ഒരാളായ ലാലേട്ടന്‍ മമ്മൂക്കയെക്കുറിച്ച് പറയുന്ന വീഡിയോ ആണിത്.

ഒരു വ്യക്തി എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും വളരെ ഉയരത്തിലാണ് മമ്മൂക്ക എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. 28 വര്‍ഷക്കാലമായുള്ള ബന്ധത്തെക്കുറിച്ച് മോഹന്‍ലാല്‍ മനസ് തുറക്കുകയാണ് ഈ വീഡിയോയിലൂടെ.എന്നാല്‍ ഈ വീഡിയോ ഏകദേശം 5 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാവാനാണ് സാധ്യത. കാരണം ഇരുവരും ഒന്നിച്ചഭിനയിച്ച് തുടങ്ങിയിട്ട് ഇപ്പോള്‍ 33 വര്‍ഷത്തോളമാകുന്നു എന്നത് തന്നെ.

മമ്മൂക്കയെക്കുറിച്ച് ഒരു ക്യാമറയിലേക്ക് നോക്കി എന്തെങ്കിലും പറയുക എന്നത് ബുദ്ധിമുട്ടാണ് എന്നു പറയുന്ന മോഹന്‍ലാല്‍ ഒരു ജ്യേഷ്ടസഹോദരന്‍ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും താന്‍ വളരെയധികം സ്‌നേഹിയ്ക്കുന്ന വ്യക്തിയാണ് അദ്ദേഹം എന്നും പറയുന്നു. എക്കാലത്തും അന്യോന്യം സുഖ ദുഖങ്ങള്‍ പങ്കുവെച്ചു ഒരേ ദിശയിലേക്ക് നീങ്ങുന്നവരാണ് തങ്ങള്‍ എന്നും മോഹന്‍ലാല്‍ പറയുന്നു.
മമ്മൂട്ടിയെക്കുറിച്ച് മറ്റെന്തോക്കെയാണ്‌ മോഹൻലാൽ ഈ വീഡിയോയിൽ പറയുന്നത് എന്ന് കാണൂ….

Posted by Robert (Jins) on Friday, 30 October 2015

Loading...

Leave a Reply

Your email address will not be published.

More News