Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി മുൻ മാനേജര്‍ രംഗത്ത്.വഞ്ചന, കള്ളപ്രമാണം ഉണ്ടാക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങങ്ങളുമായി സുരാജിന്റെ മുന്‍ മാനേജരും തിരുവനന്തപുരം സ്വദേശിയുമായ രാജേഷ് കുമാര്‍ ആണ് രംഗത്തെത്തിയത്.തന്റെ ഉടമസ്ഥതയില്‍ തൃപ്പൂണിത്തുറ എരൂരിലുള്ള ഭൂമി സുരാജ് കള്ളപ്രമാണം ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് രാജേഷ് കുമാറിന്റെ ആരോപണം. ഇത് സംബന്ധിച്ച് ഹില്‍ പാലസ് പൊലീസ് സ്‌റ്റേിനിലാണ് രാജേഷ് പരാതി നല്‍കിയിരിയ്ക്കുന്നത്. സുരാജില്‍ നിന്നും മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും പണത്തിന് ഈടായി തൃപ്പുണ്ണിത്തുറയിലുള്ള തന്റെ വസ്തുവിന്റെ ആദാരം സുരാജിന് കൈമാറിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ സുരാജ് ആധാരം തിരിച്ച് നല്‍കിയില്ലെന്നും സുഹൃത്തുക്കളുടെ സഹായത്തോടെ മറിച്ച് വിറ്റുവെന്നും ഇതിനായി വ്യജ രേഖകള്‍ ഉണ്ടാക്കിയെന്നും പറയുന്നു. തലതവണ ഗുണ്ടകളെവിട്ട് സുരാജ് തന്നെ ഭീഷണിപ്പെടുത്തിയെന്നും രാജേഷ് ആരോപിയ്ക്കുന്നു.എന്നാല്‍ മുന്‍ മാനേജരുടെ ആരോപണങ്ങള്‍ സുരാജ് നിഷേധിച്ചു.രാജേഷ് ഒരു തട്ടിപ്പുകാരന്‍ ആണെന്നും ഇയാളെ ജോലിക്കെടുത്തതാണ് താന്‍ ചെയ്ത തെറ്റെന്നും രാജേഷിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാന രഹിതമാണ്. ഇയാളെ മാനേജരായി നിയമിച്ചതാണ് താന്‍ ചെയ്ത തെറ്റ്. നാലുവര്‍ഷത്തോളം ഇയാള്‍ എന്നോടൊപ്പം ജോലി ചെയ്തു. എന്നാല്‍ ഇയാള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് മനസിലാക്കിയതോടെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇപ്പോള്‍ ഇയാള്‍ സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ അയാളുടെ സുഹൃത്തുക്കളെ ഉപയോഗിച്ച് തന്നെ അപകീത്തിപ്പെടുത്തുകയാണെന്നും സുരാജ് പറഞ്ഞു.തന്റെ കൈയ്യില്‍ നിന്നും മൂന്ന് ലക്ഷം രൂപ മുന്‍ മാനേജര്‍ വാങ്ങിയെന്നും പണം തിരികെ നല്‍കിയിട്ടില്ലെന്നും സുരാജ് പറയുന്നു.
Leave a Reply