Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലാല്‍ ജോസും ദിലീപും വീണ്ടും ഒന്നിക്കുന്നു .ഈ സൂപ്പര്‍ ഹിറ്റ് ജോടികളുടെ ചിത്രം കാത്തിരിക്കുകയാണ് മലയാളികൾ.പുതിയ ചിത്രത്തിൻറെ പേര് ‘ഏഴു സുന്ദര രാത്രികള്‍ എന്നാണ്.റിമ കലിങ്കലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത് .സൂപ്പര്‍ഹിറ്റായ ലാല്‍ ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിന് തിരക്കഥയൊരുക്കുയ ജെയിംസ് ആല്‍ബര്‍ട്ടാണ് ഏഴു സുന്ദര രാത്രികള്‍ക്ക് തിരക്കഥയൊരുക്കുന്നത്. ദിലീപിനൊപ്പം മുരളി ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു പരസ്യചിത്രസംവിധായകന്റെ വിവാഹത്തിന് ഏഴ് നാള്‍മാത്രം ബാക്കിയുള്ളപ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ദിലീപാണ് സംവിധായകന്റെ വേഷത്തിലെത്തുന്നത് . ദിലീപ് ചിത്രങ്ങളില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പൂര്‍ണ എന്റര്‍ടെയിനറായിട്ടായിരിക്കും ചിത്രമൊരുക്കുക- ജെയിസ് പറഞ്ഞു . വളരെ രസകരമായ ഒരു റോളിലാണ് റിമയെത്തുന്നത്.ലാല്‍ ജോസിന്റെ പുതിയ ചിത്രമായ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയുമെന്ന ചിത്രം റിലീസ് ചെയ്തുകഴിഞ്ഞശേഷം ഏഴ് സുന്ദരരാത്രികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.
Leave a Reply