Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 1:45 pm

Menu

Published on August 28, 2014 at 10:30 am

ബോളിവുഡ് നടി പൂനം പാണ്ഡെയെ ഫേസ്ബുക്ക് പുറത്താക്കി

facebook-deactivates-poonam-pandeys-account

മുംബൈ: ബോളിവുഡ് നടി പൂനം പാണ്ഡെയെ ഫേസ്ബുക്ക് പുറത്താക്കി. ദിവസവും അപ്ഡേഷൻ നടക്കാറുള്ള പൂനം പാണ്ഡെയുടെ ഫേസ്ബുക്ക് പേജ് ഡീയാക്ടിവേറ്റ് ചെയ്തതിൻറെ കാരണം വ്യക്തമല്ല. അശ്ലീല പോസ്റ്റുകളാവാം പേജ് ഒഴിവാക്കാൻ ഫേസ്ബുക്ക് അധികൃതരെ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. പൊതുവെ ഇത്തരത്തിലുള്ള പോസ്റ്റുകളിടുന്നവരുടെ അക്കൗണ്ടുകളും, വ്യാജ അക്കൗണ്ടുകളും ഫേസ്ബുക്ക് നീക്കം ചെയ്യാറുണ്ട്. 2.1 മില്ല്യണ്‍ ഫോളോവേഴ്സാണ് പൂനം പാണ്ഡെയുടെ ഔദ്ദ്യോഗിക പേജിലുള്ളത്. ഫേസ്ബുക്കിൻറെ പെട്ടെന്നുള്ള നടപടിയിൽ കടുത്ത നിരാശയിലായ പൂനം ട്വിറ്ററിലൂടെ തൻറെ പ്രതിഷേധം അറിയിച്ചു. കൂടാതെ തൻറെ അക്കൗണ്ട് നീക്കം ചെയ്തതിൻറെ കാരണവും പൂനം അന്വേഷിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News