Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്ത കാലത്തായി മലയാള സിനിമാ നടിമാരില്‍ ഏറ്റവും പ്രശസ്തി ലഭിച്ച താരമാണ് നസ്രിയ നസീം. നേരം എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളത്തിലും തമിഴിലും ശ്രദ്ധേയയായി. ഫേസ്ബുക്കിലെ ആരാധകരുടെ കാര്യത്തിലും നസ്രിയ മുന്‍നിര താരങ്ങളെപ്പോലും കടത്തിവെട്ടി. ഇപ്പോഴിതാ അതേ ഫേസ്ബുക്കില്‍ യുവനടിയെ പലരും വേട്ടയാടുന്നു. ഫേസ്ബുക്ക് പേജില്‍ നസ്രിയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് മോശമായ കമന്റുകളാണ് പലരും പോസ്റ്റ് ചെയ്യുന്നത്. മാത്രമല്ല, മുസ്ലീംരീതിയിലുളള വസ്ത്രം ധരിച്ച് നടക്കണമെന്ന ഉപദേശവുമുണ്ട്.എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്നാണ് നസ്രിയയുടെ പ്രതികരണം. ഞാന്‍ തെറ്റായൊന്നും ചെയ്തിട്ടില്ല. എന്റെ തൊഴിലിന് ആവശ്യമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്യുന്നത്. മറ്റുളളവരുടെ വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും നസ്രിയ പറഞ്ഞു.
Leave a Reply