Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഞ്ചേരി: ഇന്നത്തെക്കാലത്തും ജാതകവും പൊരുത്തവുമെല്ലാം വില്ലനാവുമ്പോള്‍ പലര്‍ക്കും കല്യാണം നടക്കാതെ വരുന്നത് പതിവാണ്. പലര്‍ക്കും ഇത്തരത്തില്‍ ജാതകച്ചേര്‍ച്ച നോക്കി പ്രായം കടന്നു പോവുന്നതു മിച്ചം. വരുന്ന ആലോചനകളെല്ലാം നടക്കാതെ വന്നപ്പോള്‍ ഫേസ്ബുക്കിലൂടെ അറ്റകൈ പ്രയോഗം നടത്തിയ യുവാവിന് ഒടുവില്‍ മനസ്സിനിണങ്ങിയ പെണ്‍കുട്ടിയെ കിട്ടി.
ഇന്നത്തെക്കാലത്ത് ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും ജീവിത പങ്കാളിയെ കണ്ടെത്തുന്ന യുവതലമുറയെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ജൂലൈ 28 ന് രഞ്ജീഷ് മഞ്ചേരി എന്ന യുവാവ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുന്നത്.
”എനിക്ക് 34 വയസ്സായി, എന്റെ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പരിചയത്തിലുള്ളവര്‍ അറിയിക്കുമല്ലൊ” എന്നായിരുന്നു പോസ്റ്റ്.
ഡിമാന്റുകളൊന്നുമില്ല, ജാതി വിഷയമല്ലെന്നും രഞ്ജീഷ് ഫേസ്ബുക്ക് പരസ്യത്തില്‍ പറഞ്ഞിരുന്നു. ഫോട്ടോഗ്രാഫറായ തന്റെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരിയും ആണുള്ളതെന്നും ഫേസ്ബുക്കിനെ ഇത്തരത്തില്‍ പ്രയോജനപ്പെടുത്താമെന്ന ആശയം തന്റേതല്ല അദ്ദേഹത്തിന്റെ പേരു പിന്നീടു പറയാമെന്നും പറഞ്ഞാണ് രഞ്ജീഷ് ഫേസ്ബുക്കില്‍ വിവാഹ ആലോചന നല്‍കിയത്.
രഞ്ജീഷിന്റെ വ്യത്യസ്തമായ വിവാഹപ്പരസ്യം വളരെപ്പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തുടര്‍ന്ന് നിരവധി ആലോചനകളെത്തിയെന്നും രഞ്ജീഷ് അറിയിച്ചിരുന്നു. എന്നാല്‍ ഇത്തവണ രഞ്ജീഷിനു പങ്കുവെയ്ക്കാനുണ്ടായിരുന്നത് ഒരു സന്തോഷ വാര്‍ത്തയാണ്. ”ജീവിത പങ്കാളിയെ കിട്ടി. സമയമാകുമ്പോള്‍ എല്ലാവരെയും അറിയിക്കും. സഹകരിച്ചവര്‍ക്കെല്ലാം നന്ദി. ഫെയ്‌സ്ബുക്ക് മാട്രിമോണി ഉപകാരപ്പടട്ടെ”. രഞ്ജീഷ് ഫേസ്ബുക്കിലൂടെ തന്നെ തന്റെ സന്തോഷം പങ്കുവെച്ചു.
Leave a Reply