Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്:ഫേസ്ബുക്കിന്റെ വെളിപ്പെടുത്തലുകൾ…38,000ത്തിലധികം ഉപയോക്താക്കളുടെ പേരുവിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യയടക്കം വിവിധ ഭരണകൂടങ്ങള്‍ ആവശ്യപ്പെട്ടതായി ഫേസ്ബുക്ക് അധികൃതര്‍. പറഞ്ഞു.ഈ വര്‍ഷം ആദ്യ പകുതിയില്‍ ആണ് രാജ്യങ്ങളിലെ വിവിധ ഏജന്‍സികള്‍ ആവശ്യമുന്നയിച്ചതെന്നും ഭൂരിഭാഗവും അമേരിക്കയില്‍ നിന്നായിരുന്നു എന്നുമാണ് ഫേസ്ബുക്കിന്റെ വെളിപ്പെടുത്തലുകൾ.ഇന്ത്യയും അമേരിക്കയും കൂടാതെ ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളും ആയിരക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ തേടിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാറുകളുടെ അപേക്ഷകള്‍ തങ്ങള്‍ പരിഗണിച്ചുവരികയാണെന്ന് ഫേസ്ബുക്ക് പറയുന്നു. പല അപേക്ഷകളിലും നിയമപരമായ പ്രതിസന്ധികള്‍ കാണുന്നുണ്ട്. അതിനെ മറികടന്ന് വരുന്ന അപേക്ഷകള്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ മാത്രമേ നല്‍കുകയുള്ളുവെന്ന് ഫേസ്ബുക്ക് ജനറന്‍ കോണ്‍സല്‍ കോളിന്‍ സ്ട്രെച്ച് പറഞ്ഞു. വിവരങ്ങള്‍ ആവശ്യപ്പെട്ട അപേക്ഷകരുടെ വിവരങ്ങള്‍ തങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്നും കോളിന്‍ സ്ട്രെച്ച് അറിയിച്ചു.
Leave a Reply