Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:45 am

Menu

Published on November 30, 2015 at 5:29 pm

‘നൗഷാദ് നീ മരിക്കണ്ടായിരുന്നു’….അനൂപ് മേനോൻന്റെ വികാരനിർഭരമായ ഫേസ്ബുക്ക് പോസ്റ്റ്‌

facebook-status-of-anoop-menon

കോഴിക്കോട് മാന്‍ഹോളില്‍ വീണ് തൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ മരണപ്പെട്ട നൗഷാദിന്റെ ത്യാഗത്തെ വിലകുറച്ച് കാണുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കിയ സഹായത്തെ വര്‍ഗീയവത്കരിക്കുകയും ചെയ്ത വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തില്‍ നിരാശ പ്രകടിപ്പിച്ച നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു.

നൗഷാദ്… മരിക്കുന്നതിന് തൊട്ടുമുന്‍പുവരെ നീ സ്‌നേഹമുള്ള ഒരു മനുഷ്യന്‍ മാത്രമായിരുന്നു… ഇന്ന് നിനക്കൊരു ജാതിയുണ്ട്.. അത് മാത്രമാണ് നീ എന്ന് പറയിപ്പിക്കാന്‍ നീ മരിക്കണ്ടായിരുന്നു… രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റബോധമില്ലാത്ത ആശ്വാസം കീശയിലിട്ട് നിനക്ക് കാത്തിരിക്കുന്ന ഭാര്യയിലേക്ക് തിരിച്ചുപോകാമായിരുന്നു…. ഞാനുള്‍പ്പെടുന്ന ഭൂരിപക്ഷം ആളുകളും ചെയ്തു പോരാറുള്ളത് അത് തന്നെയാണല്ലോ… നിനക്കുമൊരു കാഴ്ചക്കാരനായി നില്‍ക്കാമായിരുന്നു… ആ മാന്‍ഹോളില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ ഒരു സെല്‍ഫി എടുത്ത് ഞാനും അവിടെ ഉണ്ടായിരുന്നു എന്ന് പ്രസിദ്ധപ്പെടുത്താമായിരുന്നു… ഇന്ന് നിന്റെ ഓട്ടോയില്‍ സവാരി പോവുന്ന യാത്രക്കാരനോട് ‘രണ്ട് വരുത്തന്മാര്‍ മയ്യത്തായതിന്റെ ഒരു ദൃക്‌സാക്ഷി വിവരണം നടത്താമായിരുന്നു… നിനക്ക് ഈ വൈകുന്നേരവും നിന്റെ പ്രിയപ്പെട്ട മിഠായി തെരുവിലൂടെ ഭാര്യയുടെ കൈയ്യും പിടിച്ച് ചുറ്റാമായിരുന്നു… നീ അതു ചെയ്തില്ല… പകരം മറ്റ് രണ്ട് ജീവനും വേണ്ടി നി മരിച്ചു… കാണാമറയത്തിരുന്ന് ഇവിടെ നടക്കുന്ന കോമഡികള്‍ നി കാണുന്നുവെങ്കില്‍… ചിരിക്കുക… കാരണം, ആ മാന്‍ഹോളില്‍ അവസാനം ഉണ്ടായിരുന്നത് ഒരു മുസല്‍മാനും രണ്ട് ഹിന്ദുക്കളുമായിരുന്നില്ല എന്ന് നിനക്ക് മാത്രമല്ലേ അറിയൂ.. കൂട്ടുകാരാ, നീ ഞങ്ങള്‍ക്ക് പകര്‍ന്നു തന്നത് ഈ ലോകത്തിനെ സര്‍വ്വനാശത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ കഴിയുന്ന ഒരേ ഒരു മരുന്നാണ്… അതിന് ഒരു നാമമില്ല, ജാതിയും…

ഇതാണ് അനൂപ്‌ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

Loading...

Leave a Reply

Your email address will not be published.

More News