Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുവാന്‍ എല്ലാവരും ശ്രമിയ്ക്കും. എന്നാല്‍ ശരീരത്തിന്റെ, പ്രത്യേകിച്ചും കൈകളുടെ നിറം പലപ്പോഴും പലരും അവഗണിയ്ക്കുന്ന ഒന്നായിരിയ്ക്കും. എന്നാൽ കൈകളുടെ നിറവും സൗന്ദര്യവും വളരെ പ്രധാനമാണ്. മാത്രമല്ല കൈകൾ നോക്കി നിങ്ങളുടെ ആരോഗ്യവും പറയാനാകും. നമ്മുടെ ശരീരം തന്നെയാകും പല അസുഖങ്ങളും ആദ്യം വെളിപ്പെടുത്തുക. കൈനോക്കി ഫലം പ്രയാമെന്നത് പോലെ കൈ നോക്കി നിങ്ങളുടെ ആരോഗ്യവും പറയാം.
1.നിങ്ങളുടെ വിരൽത്തുമ്പുകൾ നീലയോ തവിട്ടു നിറത്തിലോ ആണ് കാണപ്പെടുന്നതെങ്കിൽ അത് രക്തപ്രവാഹം തടസ്സപ്പെടുന്നതിൻറെ ലക്ഷണമായിരിക്കാം. കൈകള്‍ക്കു തണുപ്പും വിരല്ത്തുമ്പുകളില് സ്പര്‍ശനശേഷിക്കുറവും ഇതിന്റെ ലക്ഷണങ്ങളാണ്.റെയ്നോയ്ഡ്സ് ഡിസീസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
2.നഖങ്ങള്‍ക്കടിയില്‍ ചുവപ്പ്, ബ്രൗണ്‍ കുത്തുകളുണ്ടായാൽ ഇത് രക്തത്തിലെ അണുബാധയോ ഹൃദയപ്രശ്നങ്ങളോ ആയിരിക്കാം കാരണം. ഹൃദയവാല്‍വുകളെ ബാധിയ്ക്കുന്ന ബാക്ടീരിയല്‍ എന്ഡോകാര്ഡ്രൈറ്റിസ് മൂലവും ഇങ്ങനെ ഉണ്ടാകാം.
–

3.വിരലുകള്‍ ഉരുണ്ട് മാര്ദവില്ലാത്തവയാണെങ്കില് ഹൈപ്പോതൈറോയ്ഡ് ലക്ഷണമാകാം.
4.കൈകളുടെ അടിഭാഗത്ത് എപ്പോഴും കടുത്ത ചുവപ്പു രാശിയാണെങ്കില്‍ ഇത് പാല്‍മര്‍ എറിത്തീമ എന്നൊരു അവസ്ഥയാണ്. ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് തുടങ്ങിയ രോഗങ്ങളിലേതെങ്കിലുമാകും. എന്നാല്‍ ഗര്‍ഭകാലത്ത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതു കൊണ്ട് കൈത്തലത്തിലെ ചുവപ്പു നിറം സാധാരണമാണ്.
–

–
5. കൈകളുടെ മുകൾ ഭാഗത്ത് ,ചുവപ്പ്,ബ്രൌണ്‍,കുത്തുകൾ കാണപ്പെടുന്നുവെങ്കിൽ അത് പ്രമേഹത്തിൻറെ ലക്ഷണമാണ്.
6.വിരലുകളുടെ അറ്റങ്ങള്‍ കട്ടി കൂടി പുറത്തേയ്ക്കു തള്ളി നില്‍ക്കുന്നത് ലംഗ്സ്, ഹൃദയപ്രശ്നങ്ങള്‍ കാരണമാകാം.
–

–
7. നഖങ്ങള്‍ക്ക് വിളറിയ നിറവും അമര്‍ത്തിയാല്‍ ഇവ ഒരു നിമിഷത്തേയ്ക്കു വെള്ളയാകുകയും ചെയ്യുകയാണെങ്കില്‍ ഇത് അനീമിയയുടെ ലക്ഷണമാണ്. അനീമിയ കൂടുതലെങ്കില്‍ നഖങ്ങള്‍ കോണ്‍കേവ് ഷേപ്പിലായിരിക്കും കാണപ്പെടുക.
8.സ്ത്രീകളില്‍ മോതിരവിരലിന്റെ നീളം ചൂണ്ടുവിരലിനേക്കാള്‍ കൂടുതലെങ്കില്‍ ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പുരുഷന്മാരില് മോതിരവിരല്‍ നീളം കൂടുന്നത് സാധാരണയാണ്.
Leave a Reply