Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 12:39 am

Menu

Published on June 8, 2017 at 2:54 pm

താന്‍ ആഗ്രഹിക്കുന്ന ജീവിതത്തിന് തടസമായാല്‍ അഭിനയം നിര്‍ത്തും: ഫഹദ് ഫാസില്‍

fahad-faazil-comment-on-carrier

താന്‍ താന്‍ ആഗ്രഹിക്കുന്ന ജീവിതത്തിന് അഭിനയം ഒരു തടസമായാല്‍ അത് ഉപേക്ഷിക്കുമെന്ന് നടന്‍ ഫഹദ് ഫാസില്‍. താന്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമുണ്ട്. അത് വിട്ട് ഒരു കളിക്കും തയ്യാറല്ല. തന്റെ കരിയര്‍ അതിന് തടസമാകുമെന്ന് തോന്നിയാല്‍ കരിയര്‍ ഉപേക്ഷിക്കാന്‍ വരെ തയ്യാറാണ്, ഫഹദ് പറയുന്നു.

മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റാര്‍ഡത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആ ഏരിയയിലേക്കേ താന്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു ഫഹദിന്റെ മറുപടി. സിനിമ കഴിഞ്ഞാല്‍ താന്‍ ഡിസ്‌കണക്ടഡായിരിക്കുമെന്നും ഫഹദ് പറയുന്നു.

നസ്രിയയും താനും ഇപ്പോള്‍ തങ്ങളുടേതായ ലോകത്താണ് കുടുംബജീവിതം ആസ്വദിക്കുകയാണെന്നും പറയുന്ന ഫഹദ് രണ്ടുപേര്‍ക്കും ഗംഭീരമെന്ന് തോന്നുന്ന ഏതെങ്കിലും ചിത്രം വന്നാല്‍ ഒരുമിച്ച് അഭിനയിക്കുമെന്നും വ്യക്തമാക്കി. ഫഹദും നസ്രിയയും ഇപ്പോള്‍ പുതിയ ഫ്ളാറ്റിലാണ് താമസം.

തൊണ്ടിമുതലും ദൃക്സാക്ഷിയും മഹേഷിന്റെ പ്രതികാരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്ലോട്ടാണെന്നും ഫഹദ് പറയുന്നു. വെറും മൂന്നു ദിവസംകൊണ്ട് നടക്കുന്ന കഥയാണിത്. ഒരു കേസുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാരനെയും പ്രതിയേയും നിയമം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നീ രസങ്ങള്‍ ഇതിലുണ്ട്.

സ്ത്രീയുടെ സഹനശക്തിയെ പരീക്ഷിക്കരുത്, അവള്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ആണുങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നും അഭിമുഖത്തിനിടെ ഫഹദ് പറഞ്ഞു. ആ മനസ്സിന്റെ കരുത്ത് അത്രയും വലുതാണ്. അങ്ങനെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സ്ത്രീകളുടെ ദുരിതങ്ങള്‍ കാണുന്ന സിനിമകള്‍ക്കൊപ്പമാണ് താന്‍ നിന്നതെന്നും ടേക് ഓഫ്, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി ഫഹദ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News