Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫഹദിന്റെ പുതിയ ചിത്രമായ ഒളിപ്പോരിന്റെ സെറ്റില്‍ നിന്നും ഒരു പുതിയ വാർത്ത. കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതക്ക് വേണ്ടി ഫഹദിനെ കിണറ്റില്‍ കെട്ടി താഴ്ത്തി. ചെയുന്ന കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതക്ക് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറായ നടനാണ് ഫഹദ് എന്നതിന് ഏറ്റവും വലിയ ഉദാഹരമാണ് ഇത്.ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു രംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വന്തമായി ആ സാഹസികമായ രംഗത്തില്‍ അഭിനയിച്ചിരിക്കുകയാണ് ഫഹദ് . നിറയെ വെള്ളമുള്ള ഒരു കിണറ്റിനകത്ത് നായകന്‍ വീഴുന്ന രംഗമാണ് അവിടെ ചിത്രീകരിച്ചത് .ക്രെയിനില്‍ കെട്ടിയാണ് ഫഹദിനെ കിണറ്റിലേക്ക് താഴ്ത്തിയത്. എന്നാലും ഇത്തരം ഒരു രംഗത്തില്‍ അഭിനയിക്കാന്‍ തയ്യാറായ ഈ താരത്തിന്‍റെ ആത്മാര്‍ഥതയെ പുകഴ്ത്തുകയാണ് എല്ലാവരും .
Leave a Reply