Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 16, 2026 8:50 pm

Menu

Published on March 5, 2015 at 5:17 pm

വിവാഹശേഷം ഫഹദിന് കാലം മോശം; കരാറൊപ്പിട്ട ചിത്രങ്ങളുടെ അഡ്വാൻസ് തിരിച്ചു നൽകി

fahad-fasil-repaying-advances

മലയാള സിനിമയിലെ യുവനടൻ ഫഹദിന് ഇപ്പോൾ കാലം വളരെ മോശമാണ്. വിവാഹ ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഒന്നിനു പിറകേ മറ്റൊന്നായി പരാജയപ്പെടുകയാണ്. ഫഹദ് നായകനായി അഭിനയിച്ച മണിരത്നം, ഇയ്യോബിന്റെ പുസ്തകം, മറിയം മുക്ക്,ഹരം എന്നീ ചിത്രങ്ങൾ തുടർച്ചയായി പരജായങ്ങൾ ഏറ്റുവാങ്ങിയപ്പോൾ അതിനെ കുറിച്ച് ഫഹദ് തന്നെ പറയുകയുണ്ടായി. ‘തനിക്കിപ്പോൾ നല്ല കാലമല്ലെന്നും ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് നല്ല കാലവും ചീത്തക്കാലവും ഉണ്ടാകും, അങ്ങനെ നോക്കുമ്പോൾ ഇത് തന്റെ ചിത്ത കാലമാണെന്നും, തനിക്കൊരു നല്ലകാലം വീണ്ടും വരുമെന്നും’ ഫഹദ് പറഞ്ഞു. കരാറൊപ്പിട്ട അഞ്ചോളം ചിത്രങ്ങളുടെ അഡ്വാൻസ് തുക ഫഹദ് തിരികെ നൽകിയതായും വാർത്തകളുണ്ട്. സിനിമയ്ക്കുള്ളിൽ നടക്കുന്ന എല്ലാ കളികളും മനസ്സിലാക്കിയ ഒരു അച്ഛന്റെ മകനായതിനാലാവാം ഫഹദിനെ ഇത്തരത്തിൽ ചിന്തിക്കാൻ സഹായിച്ചിട്ടുണ്ടാവുക. ഫഹദിൻറെ ഈ നടപടി ചലച്ചിത്ര പ്രേമികളെയും ചലച്ചിത്ര ലോകത്തെ തന്നെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മറ്റുപല താരങ്ങളിലും കാണാത്ത തുറന്ന മനോഭാവമാണ് ഫഹദിനുള്ളത്. സംവിധായകരൊന്നും നിസ്സാരക്കാരായിരുന്നില്ല എന്നിട്ടും പടം ജനങ്ങൾ സ്വീകരിച്ചില്ല. അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ബാധ്യത ഫഹദിനില്ല. പക്ഷേ ഫഹദിലെ വലിയ കലാകാരനിലെ മനുഷ്യസ്‌നേഹമാണ് ഇവിടെ നാം കാണുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News