Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:59 am

Menu

Published on October 29, 2013 at 12:54 pm

ആന്‍ഡ്രിയയെ ആത്മാര്‍ത്ഥമായി പ്രണയിച്ചിരുന്നു, വര്‍ക്കൗട്ടാവാതെ പോയതില്‍ വിഷമം:ഫഹദ് ഫാസില്‍

fahad-fazil-has-said-that-he-is-in-love-with-andrea

ആന്‍ഡ്രിയയോട് തനിക്കുണ്ടായിരുന്ന പ്രണയം ആത്മാര്‍ത്ഥമായിരുന്നുവെന്നും തനിക്ക് ഭയങ്കര ഇഷ്ടം തോന്നിയ പെണ്‍കുട്ടിയാണ് അവളെന്നും ആ പ്രണയം വര്‍ക്കൗട്ടാവാതെ പോയതില്‍ എനിക്ക് വിഷമമുണ്ടന്നും പറഞ്ഞു കൊണ്ട് ഫഹദ് ഫാസില്‍ രംഗത്ത് വന്നു.മലയാളത്തിലെ പ്രമുഖ മാഗസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഫഹദ്‌ മനസ്‌ തുറന്നത്‌.തനിക്ക്‌ ഏറ്റവും ഇഷ്ടം തോന്നിയ പെണ്‍കുട്ടിയാണ്‌ ആന്‍ഡ്രിയയെന്നും ഞാന്‍ അവരെ ഒരുപാട്‌ ബഹുമാനിക്കുന്നുവെന്നും അഭിമുഖത്തില്‍ ഫഹദ്‌ പറയുന്നു. തൻറെ ശ്രദ്ധക്കുറവു കാരണമാണ്‌ ആ പ്രണയം മുന്നോട്ട്‌ പോകാതിരുന്നതെന്നും ഫഹദ്‌.
‘ഒരാള്‍ പോയാല്‍ മറ്റൊരാളെ പെട്ടെന്നു കണ്ടെത്തുക എന്നത്‌ അത്ര ലളിതമായ കാര്യമല്ല.ആന്‍ഡ്രിയയോട്‌ തോന്നിയ ഇഷ്ടം അബദ്ധമായെന്നു പറയാന്‍ എനിക്ക്‌ കഴിയില്ല അതെല്ലാം ജിവിതത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന നിമിഷങ്ങളാണ്‌.ആ പ്രണയം മനോഹരവും സത്യവും ആയിരുന്നു’-ഫഹദ്‌ അഭിമുഖത്തില്‍ പറയുന്നു.അന്നയും റസൂലും ചിത്രത്തിൻറെ സെറ്റില്‍വെച്ചായിരുന്നു ഫഹദ്‌-ആന്‍ഡ്രിയ പ്രണയം തളിരിട്ടത്.
രാജീവ്‌ രവിയുടെ സംവിധാനത്തില്‍ ഫഹദ്‌ ഫാസിലും ആന്‍ഡ്രിയ ജെര്‍മിയയും പ്രധാനതാരങ്ങളായി അഭിനയിച്ച ചിത്രമായിരുന്നു അന്നയും റസൂലും.ഒരു മുസ്ലീം യുവാവും ക്രിസ്റ്റ്യന്‍ യുവതിയും തമ്മിലുള്ള പ്രണയാണ്‌ സിനിമയുടെ ഇതിവൃത്തം.ചിത്രം പുറത്തു വന്നതിനുശേഷം ഫഹദും ആന്‍ഡ്രിയയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വരുകയുണ്ടായി.തുടര്‍ന്ന്‌ ഫഹദ്‌ തന്നെ അത്‌ വെറും ഗോസിപ്പല്ലെന്നും സത്യമാണെന്നും പറഞ്ഞ്‌ രംഗത്തെത്തി.എന്നാല്‍ അധികം നാളുകള്‍ കഴിയും മുമ്പെ ആ പ്രണയം തകരുകയായിരുന്നു.
ഇനി മറ്റൊരു പ്രണയവും ആകാമല്ലോ എന്ന കമന്റിനു ഇനി തനിക്കൊരു പ്രണയത്തിന് സമയം വേണമെന്നും പ്രണയിക്കുക എന്നു പറഞ്ഞാല്‍ ബലാത്സംഗം ചെയ്യുക എന്നല്ലേല്ലാ എന്നുമാണ് ഫഹദ് പറയുന്നത്.ഒരാള്‍ പോയാല്‍ പോട്ടെ ,വേറൊരാളെ പിടിക്കാം എന്നു വിചാരിക്കാന്‍.താന്‍ പ്രണയിക്കാന്‍ തയ്യാറായി കണ്ണു തുറന്നു നിന്നേപ്പാള്‍ മുന്നില്‍ വന്ന ആളാണ് ആന്‍ഡ്രിയ. ഇനി താനങ്ങെന കണ്ണുതുറന്നുനില്‍ക്കാന്‍ തയ്യാറാകുമോ,നിന്നാല്‍ തന്നെ ആരെങ്കിലും മുന്നിലെത്തുമോ എന്നൊന്നും പറയാന്‍ പറ്റില്ല എന്നുമാണ് ഫഹദ് പറഞ്ഞത്.
അഭിമുഖത്തില്‍ ദുല്‍ഖറിനെയും പ്രിഥ്വിരാജിനെയും വാനോളം പുകഴ്ത്തിയാണ് ഫഹദ് സംസാരിച്ചത്.അവര്‍ രണ്ടു പേരും അവരുടെതായ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു എന്നാണ് ഫഹദ് പറയുന്നത്.ഉറുമി പോലൊരു സിനിമ നിര്‍മ്മിച്ചതില്‍ തനിക്ക് പ്രിഥ്വിയോട് ബഹുമാനം തോന്നുന്നതായി ഫഹദ് പറഞ്ഞു.മറ്റു ഭാഷകളിലും പ്രിഥ്വി ശ്രദ്ധിക്കപ്പെട്ടത് ഫഹദ് എടുത്തു പറഞ്ഞു.
മമ്മൂട്ടിയുടെ മകന്‍ എന്ന ഇമേജ് ദുല്‍ഖറിന് ഭാരമായില്ല എന്ന കാര്യം ഫഹദ് എടുത്തു പറയുന്നു.അദ്ദേഹം സ്വന്തം ശൈലിയുള്ള നടന്‍ ആണെന്നും മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ മറ്റാരില്‍ നിന്നും പ്രതീക്ഷിക്കുന്നതിനെക്കാള്‍ ജനം ദുല്‍ഖറില്‍ നിന്നും പ്രതീക്ഷിക്കുമെന്നും എന്നാല്‍ ആ പ്രതീക്ഷ കാക്കുന്ന രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ ദുല്‍ക്കറിന് സാധിച്ചെന്നും ഫഹദ് ചൂണ്ടി കാട്ടി.ദുല്‍ക്കറില്‍ മമ്മൂട്ടിയെന്ന നടൻറെ സ്വാധീനം പോലും ഇല്ല എന്നാണ് തൻറെ നിരീക്ഷണമെന്നും ഫഹദ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News