Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പല യുവനടന്‍മാരും ഒരിക്കല്‍ മലയാളത്തില്‍ ഹിറ്റുകൾ സൃഷ്‌ടിച്ച സംവിധായകരെ അവഗണിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.ക്കാര്യത്തില്‍ മലയാള യുവനടന്‍മാരിലെ ശ്രദ്ധേയന്‍ ഫഹദ് ഫാസില്‍ സ്വന്തം പിതാവായ ഫാസിലിന് പോലും ഡേറ്റ് നിഷേധിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.ഫഹദിൻറെ ഡേറ്റ് ചോദിച്ച ഫാസിലിനോട് അച്‌ഛന്‍ സിനിമ നിര്‍മ്മിക്കുകയാണെങ്കില്‍ ഡേറ്റ് തരാം എന്നായിരുന്നു മറുപടിയെന്നാണ് കേള്‍ക്കുന്നത്. മണിച്ചിത്രത്താഴ്, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, പപ്പയുടെ സ്വന്തം അപ്പൂസ് പോലെയുള്ള വന്‍ ഹിറ്റ് ഒരുക്കിയ ഫാസിലിനോട് അച്‌ഛന് ഈ പണി അറിയില്ലെന്നും ചെറുപ്പക്കാര് പിള്ളേരെ വല്ലവരേയും സംവിധാനം ഏല്‍പ്പിച്ചാല്‍ അഭിനയിക്കാമെന്നും ഫഹദ് പറഞ്ഞത്രേ. അതേസമയം കയ്യെത്തും ദൂരത്ത് എന്ന സ്വന്തം ചിത്രത്തിലൂടെ മകന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞ ഫാസിലിനോടാണ് മകന്‍ മുഖത്ത് നോക്കി ഇക്കാര്യം പറഞ്ഞത്.യുവതാരം നിവിന്‍ പോളിയ്‌ക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഡേറ്റ് ചോദിച്ചെത്തിയ ജിഎസ് വിജയനെ നിവിന്‍ പോളി പ്രതിസന്ധിയിലാക്കിയെന്നും സീനിയറുകളെ നിവിന്‍ കുളമ്പുരോഗികളെന്ന് വിളിച്ചെന്നും വാര്‍ത്തവന്നിരുന്നു. സീനിയര്‍ സംവിധായകരുടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും ന്യൂജനറേഷന്‍ കുട്ടികള്‍ വൈവിദ്ധ്യതയുള്ള സബ്‌ജക്‌ടുമായി അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ നല്‍കുന്നതുമാണ് യുവനടന്‍മാര്‍ ഈ രീതിയില്‍ ചിന്തിക്കാന്‍ കാരണമായിരിക്കുന്നത്.
Leave a Reply