Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 4:14 pm

Menu

Published on January 1, 2018 at 11:29 am

ഫഹദ് അഭിനയിച്ച ‘പാല്‍ കസ്റ്റഡിയില്‍’ വിവാദത്തിലേക്ക്; പരസ്യത്തിനെതിരെ പരാതി

fahad-fazil-milma-advertisement-gandhiji-photo-complaint

ഫഹദ് ഫാസില്‍ അഭിനയിച്ച ഏറ്റവും പുതിയ പരസ്യചിത്രമായ ‘പാല്‍ കസ്റ്റഡിയില്‍’ വിവാദത്തിലേക്ക്. മില്‍മയ്ക്ക് വേണ്ടി ഒരുക്കിയ ഈ പരസ്യത്തിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് രംഗത്തു വന്നിരിക്കുന്നത്. പൊലീസ് സ്റ്റേഷന്‍ പശ്ചാത്തലമാക്കി തയ്യാറാക്കിയ ഈ പരസ്യത്തില്‍ ഗാന്ധിജിയുടെ ചിത്രം ദുരുപയോഗിച്ചുവെന്ന് കാണിച്ചാണ് പരസ്യത്തിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പരാതി നല്‍കിയിരിക്കുന്നത്.

പരസ്യ ആവശ്യങ്ങള്‍ക്കായി ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കുന്നത് നിലവില്‍ വിലക്കുണ്ട്. 1950ലെ ചിഹ്ന നാമ ആക്ട് പ്രകാരം പരസ്യ ആവശ്യങ്ങള്‍ക്ക് ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കാന്‍ പാടില്ല. ഫഹദ് ഫാസിലും ദിലീഷ് പോത്തനുമെല്ലാം അഭിനയിച്ച ഈ പരസ്യത്തില്‍ പോലീസ് സ്റ്റേഷനിലെ ഭിത്തിയില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത് ഈ നിയമത്തിനു എതിരാണ് എന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെയൊരു സാഹചര്യം വന്ന സ്ഥിതിക്ക് അടിയന്തിരമായി പരസ്യം പിന്‍വലിക്കേണ്ടി വരും മില്‍മയ്ക്ക്. അല്ലെങ്കില്‍ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഭാഗം പരസ്യത്തില്‍ നിന്നും ഒഴിവാക്കുക്കേണ്ടി വരും. ഈ ആവശ്യം ഉന്നയിച്ച് മില്‍മയ്ക്ക് കത്തയച്ചതായി ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു. മില്‍മ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനും ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News