Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:02 am

Menu

Published on August 21, 2014 at 9:59 am

നസ്രിയ – ഫഹദ് ഫാസിൽ വിവാഹം ഇന്ന്

fahad-nazriya-wedding-on-today

മലയാളത്തിൻറെ പ്രിയ താരങ്ങളായ നസ്രിയ – ഫഹദ് ഫാസിൽ വിവാഹം ഇന്ന്. രാവിലെ 11.30നും 12 നും ഇടയിലുള്ള മുഹൂർത്തത്തിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ ഫഹദ് നസ്രിയയെ സ്വന്തമാക്കും. തിരുവനന്തപുരം കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് നിക്കാഹ്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഹോട്ടലിനകത്ത് പ്രവേശനം അനുവദിച്ചിട്ടുള്ളൂ . എങ്കിലും താരങ്ങളെ കാണാൻ വന്‍ ജനാവലിയുണ്ടാകുമെന്നതിനാൽ കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതാണ് ഇവരുടെ വിവാഹം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. വിവാഹ ശേഷം സിനിമയിൽ നിന്ന് തൽക്കാലത്തേക്ക് വിട്ടു നിൽക്കാനാണ് നസ്രിയയുടെ തീരുമാനം. ഇരുവരും ദമ്പതികളായെത്തിയ ബാംഗ്ലൂര്‍ ഡെയ്‌സാണ് നസ്രിയ അഭിനയിച്ച അവസാന ചിത്രം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33