Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫഹദ് ഫാസിലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കാനിരുന്ന പുതിയ ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഷൂട്ടിങ് ഡിസംബറില്‍ ആരംഭിക്കാനിരിക്കെയാണ് ചിത്രം ഉപേക്ഷിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. എന്നാല്‍ സിദ്ധിഖ് ചിത്രം ഉപേക്ഷിക്കാന്‍ തയ്യാറായതാണോ , അതോ ഫഹദ് ചിത്രത്തില്‍നിന്ന് പിന്മാറുകയായിരുന്നോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. സിദ്ധിഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം നോക്കിക്കണ്ടത്. ചിത്രത്തില്‍ നായകസ്ഥാനത്തേയ്ക്ക് ഫഹദിനെയല്ലാതെ മറ്റാരെയും പരിഗണിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സിദ്ധിഖ്. അതുകൊണ്ടുതന്നെ എറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രവുമായി മുന്നോട്ടു പോകാന്‍ ഇരുവരും തീരുമാനമായത്. ഷൂട്ടിങ്ങിനുള്ള പേപ്പര്‍ വര്‍ക്കുകള്‍ പോലും സിദ്ധിഖ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ചിത്രം ഉപേക്ഷിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു.
ചിത്രം ഉപേക്ഷിച്ചതിന്റെ കാരണങ്ങളെക്കുറിച്ച് മലയാള സിനിമാ ഗോസിപ് കോളങ്ങളില്‍ ചര്‍ച്ചകളും കൊഴുക്കുന്നുണ്ട്.അതേസമയം ഒരു പ്രമുഖ നടനു വേണ്ടിയാണ് സിദ്ദിഖ് ഫഹദിനെ ഒഴിവാക്കിയതെന്നും സംസാരമുണ്ട്.പ്രമുഖ നടനെ വച്ച് ചിത്രം മുന്നോട്ടു കൊണ്ടുപോകുമെന്നും അണിയറയില്‍ സംസാരമുണ്ട്. എന്നാല്‍ ഫഹദ് ഫാസിലിന്റെ അവസാന ചിത്രം ‘അയാള്‍ ഞാനല്ല’ തിയേറ്ററുകളില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാതിരുന്നത് താരത്തിന്റെ താരമൂല്യം കുറച്ചതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കഥാപാത്രമൂല്യമുള്ള ചിത്രത്തില്‍ ഫഹദിനെ വീണ്ടും നായകനാക്കി അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ സിനിമയെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന സംശയമാണ് സിദ്ധിഖിനെ പിന്തിരിപ്പിച്ചതെന്നാണ് സൂചന.
ലാലിനൊപ്പം വീണ്ടും ഒന്നിക്കുന്ന സിദ്ധിഖ് ‘കിങ് ലിയര്‍’ എന്ന ചിത്രത്തിന്റെ അണിയറയിലാണിപ്പോള്‍. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ മഡോണ സെബാസ്റ്റിനാണ് നായിക. മഹേഷിന്റെ ‘പ്രതികാരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ഫഹദ് നിലവില്‍ അവധിയാഘോഷങ്ങളുമായി വിദേശത്താണ്.ഇപ്പോള്‍ വെള്ളിത്തിരയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത് ഭാര്യ നസ്‌റിയയ്‌ക്കൊപ്പം യൂറോപില്‍ അവധി ആഘോഷിക്കുകയാണ് ഫഹദ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ് ഫഹദ് അവധിയെടുത്തത്. തിരുച്ചുവന്നാല്‍ ജോഷിയുടെ സിംഗളില്‍ അഭിനയിക്കും.
Leave a Reply