Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:14 pm

Menu

Published on January 21, 2014 at 9:59 am

മരണം വരെ ഞാന്‍ നിന്നെ സ്‌നേഹിക്കും നസ്‌റിയ:പ്രിയതമയെ പ്രശംസിച്ച് ഫഹദിൻറെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

fahad-statement-about-nasriyas-love

നസ്രിയയുമായുള്ള വിവാഹ വാര്‍ത്ത പുറത്തുവന്നശേഷമുള്ള ആദ്യ പ്രതികരണത്തിൽ തൻറെ പ്രിയതമയെ പ്രശംസിച്ച് ഫഹദ് രംഗത്ത്.ഫെയ്‌സ്ബുക്കിലൂടെയാണ് ഫഹദിൻറെ പ്രതികരണം.”എല്ലാവര്‍ക്കും നമസ്‌കാരം. ഷൂട്ടിംഗ് രാത്രി ഏറെ വൈകിയും തുടര്‍ന്നതിനാല്‍ ഇപ്പോളാണ് എണീറ്റത്.അതെ ഞാന്‍ നസ്രിയയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നെ വിവാഹം കഴിക്കുക എന്നത് വലിയ സാഹസമാണ്. എന്നെ വിവാഹം കഴിക്കാന്‍ സമ്മതിക്കുന്ന ആള്‍ ആത്മസമര്‍പ്പണവും സാഹസവും ഒരുപോലെ ചെയ്യേണ്ടതായി വരും. അവസാനം അങ്ങനെ ഒരു സാഹസം ഏറ്റെടുക്കാന്‍ തയ്യാറായി ഒരു പെണ്‍കുട്ടി മുന്നോട്ട് വന്നിരിക്കുന്നു. എന്റെ കുടുംബം അവളെ ഒരുപാട് ഇഷ്ടപെടുന്നു. അതുകൊണ്ട് തന്നെ അവളുമായി ഞാന്‍ ഒരുപാട് സംസാരിച്ചു. അവളുമായി പ്രണയത്തിലായി. ആ വലിയ കാല്‍വെയ്പ്പിന് ഞാന്‍ ഒരുങ്ങി. കൂടാതെ എന്നെ തന്നെ അത്ഭുതപ്പെടുത്തി പരാമ്പരാഗത വിവാഹത്തിന് ഞാന്‍ സമ്മതം മൂളി. നസ്‌റിയ എന്നെ അടിമുടി മാറ്റി. അവള്‍ ഒരു അത്ഭുതമാണ്. ഇന്ന് രാവിലെ മുതല്‍ എല്ലാവരും തന്നുകൊണ്ടിരിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവരോടും നന്ദി. നസ്‌റിയയെ സ്‌നേഹിക്കുകയും മരണം വരെയും അതിനപ്പുറവും അവളെ നന്നായി സംരക്ഷിക്കുകയും ചെയ്യുമെന്ന ഉറപ്പ് ഈ വേളയില്‍ ഞാന്‍ നല്‍കുന്നു.”-ഫഹദ് ഫാസില്‍ ഫേസ്ബുക്ക് പേജില്‍ എഴുതി.വിവാഹം ഉറപ്പിച്ചകാര്യം കഴിഞ്ഞ ദിവസമാണ് ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ മാധ്യമങ്ങളെ അറിയിച്ചത്. ഫഹദിന്റെ അമ്മയുടെ ആഗ്രഹ പ്രകാരം ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചാണ് വിവാഹം നിശ്ചയിച്ചത്. ആലപ്പുഴയിലെ ഫാസിലിൻറെ ഭവനത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന എല്‍ ഫോര്‍ ലവ് എന്ന സിനിമയില്‍ ഫഹ്ദിൻറെ ഭാര്യയായി നസ്രീയ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ബംഗളൂരുവിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ആഗസ്റ്റിലായിരിക്കും ഫഹദിൻറെയും നസ്രീയയുടെയും വിവാഹം നടക്കുക.ഫേസ് ബുക്കിലും മറ്റും അരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസപ്രവാഹമാണ് ഇരുവര്‍ക്കും ലഭിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News