Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:50 am

Menu

Published on December 14, 2013 at 4:11 pm

പ്രമുഖ ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍ അന്തരിച്ചു

famous-artist-c-n-karunakaran-passed-away

കൊച്ചി: പ്രശസ്ത ചിത്രകാരന്‍ സി.എന്‍ കരുണാകരന്‍ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളചിത്രകലാരംഗത്ത് മഹത്തായ ഒട്ടേറെ സംഭവനകള്‍ നല്‍കിയ സി.എന്‍ .കരുണാകാരന്‍ 1940-ല്‍ ഗുരുവായൂരിലെ ബ്രഹ്മകുളത്ത്ജനിച്ച ഇദ്ദേഹം സ്വദേശത്തും വിദേശത്തുമായി ഒരു പാട് ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ മുന്‍ അധ്യക്ഷനായിരുന്നു. കേരളത്തിലെ ആദ്യത്തെ സ്വകാര്യ കലാപ്രദര്‍ശന ശാലയായിരുന്ന ചിത്രകൂടം അദ്ദേഹമാണ് ആരംഭിച്ചത്. കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് , മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം, പി.ടി. ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം, കേരള ലളിതകലാ അക്കാദമി പുരസ്‌കാരം (മൂന്നു തവണ), മദ്രാസ് ലളിതകലാ അക്കാദമി പുരസ്‌കാരം , കേരള ലളിത കലാ അക്കാദമി ഫെലോഷിപ്പ്, മദ്രാസ് സര്‍ക്കാരിന്റെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍, അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News