Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴ് സിനിമ ഗാനരചയിതാവും കവയത്രിയുമായ താമരൈ ഭർത്താവിനെതിരെ സമരത്തിൽ. തോഴർ ത്യാഗുവെന്നും കോമ്രേഡ് ത്യാഗുവെന്നും അറിയപ്പെടുന്ന ഭർത്താവ് നാലുമാസം മുൻപ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്നും, അദ്ദേഹം വീട്ടിലേക്ക് തിരിച്ചുവരണമെന്നും തന്നോടും മകനോടും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടാണ് താമരൈയുടെ സമരം.കഴിഞ്ഞ ഡിസംബറില്‍ ത്യാഗു വീട്ടില്‍ നിന്നും ഇറങ്ങി പോയെന്നും മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കഴിഞ്ഞില്ലെന്നും താമരൈ പറയുന്നു. കഴിഞ്ഞ 20 വര്‍ഷമായി തങ്ങള്‍ക്കിടയില്‍ സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ വയ്ക്കണമെന്നും താമരൈ ആവശ്യപ്പെടുന്നു. എന്നാല്‍ താമരൈയുമായി ബന്ധം അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി താന്‍ ഒരു ഇമെയില്‍ അയച്ചിരുന്നുവെന്നും അതിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്നുമാണ് ത്യാഗി പറയുന്നത്. തമിഴ് നാഷ്‌ണല്‍ ലിബറേഷന്‍ മൂവ്‌മെന്റിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് 65കാരനായ ത്യാഗു.എഴുപതുകളിലെ നക്‌സല്‍ പോരാട്ടങ്ങളുടെ ഭാഗമായി വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്ന ത്യാഗു ജയിലില്‍ നിന്ന് ഒരു തമിഴ് വാരികയില്‍ എഴുതിയ ആത്മകഥ വായിച്ച് കത്തുകളിലൂടെയാണ് താമരൈയും ത്യാഗുവും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. നിരവധി ഹിറ്റ് തമിഴ് ചിത്രങ്ങള്‍ക്ക് താമരൈ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ‘വസീഗര’ എന്ന മിന്നലെയിലെ ഗാനമാണ് താമരൈയെ തമിഴ് ചലച്ചിത്ര ഗാനരംഗത്ത് ഏറെ പ്രശസ്തയാക്കിയത്. കാക്ക കാക്ക, വിണ്ണൈതാണ്ടി വരുവായ, വാരണം ആയിരം, ഗജിനി, യെന്നൈ അറിന്താല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രണയ ഗാനങ്ങള്‍ വന്‍ ഹിറ്റായിരുന്നു.
–
–
Leave a Reply