Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 12:00 pm

Menu

Published on November 9, 2016 at 3:45 pm

അഹംഭാവം മാറ്റി മോഹന്‍ലാലിനെപ്പോലെ സിംപിള്‍ ആയിക്കൂടെ പ്രവാസിയുടെ ചോദ്യത്തിന് മമ്മൂട്ടിയുടെ കിടിലന്‍ മറുപടി….

fan-asks-mammootty-why-are-you-arrogant-and-donot-socialise-unlike-mohanlal

അഹംഭാവം മാറ്റി മോഹന്‍ലാലിനെപ്പോലെ സിംപിള്‍ ആയിക്കൂടെ എന്ന് ചോദിച്ച പ്രവാസി മലയാളിയ്ക്ക് മമ്മൂട്ടിയുടെ കിടിലന്‍ മറുപടി. തന്നെക്കുറിച്ചുള്ള അഹംഭാവിയെന്ന ഇമേജ് മാറ്റേണ്ടത് താനോ അതോ പൊതുജനങ്ങളോ എന്ന മറുചോദ്യമാണ് മമ്മൂട്ടി നല്‍കിയ ഉത്തരം. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകകോത്സവ വേദിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

പ്രസംഗത്തിന് ശേഷം മമ്മൂട്ടിയും പൊതുജനങ്ങളുമായുള്ള സംവാദമുണ്ടായിരുന്നു. നൂറ് കണക്കിന് മലയാളികളാണ് മമ്മൂട്ടിയുമായി സംവദിക്കാന്‍ എത്തിയത്. താരത്തെ കാണാനെത്തിയ പ്രവാസി മലയാളികളില്‍ ഒരാളാണ് അദ്ദേഹത്തോട് കുസൃതി ചോദ്യം ചോദിച്ചത്.
തന്റെ ശക്തിയും സ്വകാര്യ അഹങ്കാരവും നിങ്ങളോരോരുത്തരുമാണെന്ന് നേരത്തെ പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. പ്രവാസി മലയാളിയുടെ കുസൃതി ചോദ്യത്തിന് അതേ നാണയത്തില്‍ മമ്മൂട്ടി നല്‍കിയ മറുപടി നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News