Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചണ്ഡിഗഡ് :’രാജകുമാരി’മാര്‍ക്കു രാജാവിന്റെ വിശ്വസ്തര്‍ കൈകലാക്കിയ വസ്തു വകകള്‍ സ്വന്തമായി. ഇരുപത്തൊന്നു വര്‍ഷത്തെ നിയമയുദ്ധത്തിനുശേഷമാണ് 20000 കോടിയുടെ വസ്തുവകകൾ ‘രാജകുമാരി’മാര്‍ സ്വന്തമാക്കിയത്. അന്തരിച്ച ഫരീദ്‌കോട്ട് മഹാരാജാവ് സര്‍ ഹരീന്ദര്‍ സിങ് ബ്രാറിന്റെ മക്കള്‍ അമൃത് കൗറിനും സഹോദരി ദീപീന്ദര്‍ കൗറിനുമാണ് നഷ്ടമായ രാജപ്രതാപങ്ങള്‍ കോടതി ഇടപെടലിലൂടെ തിരികെക്കിട്ടിയത്.ഡല്‍ഹിയിലെ കൊട്ടാരം, പഞ്ചാബിലെ കോട്ട, ഹിമാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ഭൂമി, കെട്ടിടങ്ങള്‍, എസ്‌റ്റേറ്റുകള്‍, കോടികളുടെ ബാങ്ക് നിക്ഷേപം, ആഭരണങ്ങള്‍, റോള്‍സ് റോയ്സ് പോലുള്ള വിന്റെജ് കാറുകള്‍ തുടങ്ങി 20,000 കോടിയുടെ സ്വത്തുവകകളാണ് രാജകുമാരിമാര്‍ക്ക് കിട്ടിയത് . മഹാരാജാവിന്റെ പേരില്‍ തയാറാക്കപ്പെട്ട വില്‍പത്രം വ്യാജമെന്നു വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രജനീഷ് കുമാര്‍ ശര്‍മയുടെ വിധി. സ്വത്തു തട്ടിയെടുക്കാന്‍ മഹാരാജാവിന്റെ പേരില്‍ ചിലര്‍ രൂപീകരിച്ച മെഹര്‍വാള്‍ ഖെവാജി ട്രസ്റ്റിനെയും കോടതി അസാധുവാക്കി. 1982 ജൂലൈ ഒന്നിനു മഹാരാജാവിന്റേതായി തയാറാക്കിയ വില്‍പ്പത്രത്തിനെതിരേ 90കളുടെ ആദ്യം മകള്‍ അമൃത് കൗര്‍ നല്‍കിയ ഹര്‍ജിയിന്മേലുമാണ് രണ്ടു പതിറ്റാണ്ടിനുശേഷം അന്തിമ വിധി വന്നിരിക്കുന്നത്.
Leave a Reply