Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ കോളജ് കാമ്പസിനകത്തുണ്ടായ വെടിവെപ്പില്‍ ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാന്‍്റ മോണിക്കയിലെ ഒരു കാമ്പസിലാണ് സംഭവം. രാവിലെ 11.52നായിരുന്നു വെടിവെപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് റൈഫിള്‍ കണ്ടെടുത്തിട്ടുണ്ട്. വെടിവെപ്പില്‍ കാമ്പസിലെ കെട്ടിടത്തിന് തീപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്.കൊല്ലപ്പെട്ടവരില്‍ അക്രമിയുടെ പിതാവും സഹോദരനുമുണ്ടെന്ന് ലോസ് ആഞ്ജലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യം വെടിവെപ്പുണ്ടായത് വീട്ടിലായിരുന്നെന്നും പിന്നീട് കാമ്പസിനകത്തേക്ക് കടക്കുകയായിരുന്നെന്നും ദൃസാക്ഷികളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
Leave a Reply