Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പടപ്പക്കര : മകളെ പീഡിപ്പിച്ച അച്ഛനും സുഹൃത്തുളും അറസ്റ്റില്‍ .കൊല്ലത്ത് കൊല്ലത്താണ് ഈ സംഭവം.നാലാം ക്ലാസ്സുകാരിയെ ലൈഗികമായി പീഡിപ്പിച്ച അച്ഛനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ അമ്മ മരിച്ചതിൽ പിന്നെയാണ് കുട്ടിയെ അച്ഛന്‍ പീഡിപ്പിക്കാൻ തുടങ്ങിയത്.രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അച്ഛന്‍റെ ഈ ക്രൂരത ആരംഭിച്ചതെന്നും തുടര്‍ന്ന് വീട്ടില്‍ വരുന്ന അച്ഛന്‍റെ സുഹൃത്തുക്കളും ലൈഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും കുട്ടി പോലീസിന് മൊഴി നല്‍കി. ഏറ്റവും ഒടുവില്‍ ഓണം അവധിക്ക് വീട്ടില്‍ എത്തുന്ന സമയമാണ് അവസാനമായി കുട്ടി പീഡനത്തിനിരയാകുന്നത് .
രണ്ടു വര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചതിനെ തുടര്‍ന്ന് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ മഠത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍, മഠത്തില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ പെണ്‍കുട്ടി കടുത്ത വിസമ്മതം കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി പീഡനവിവരം മഠത്തിലെ ജോലിക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പോലീസിനെയും വിവരമറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ അച്ഛനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്.
Leave a Reply