Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:51 pm

Menu

Published on June 20, 2013 at 4:00 am

ഷാരൂഖിനെതിരെ ഫത്‌വ

fatwa-against-shah-rukh-khan-for-surrogate-baby

മുംബൈ: ആര്യനും സുഹാനയും മാത്രം പോര ഒരു കുഞ്ഞുകൂടി വേണമെന്ന് തോന്നിയ നടന്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും കണ്ടെത്തിയ മാര്‍ഗ്ഗം വാടകഗര്‍ഭപാത്രമാണ്. ഷാരൂഖ് വാടകഗര്‍ഭപാത്രത്തിലൂടെ മൂന്നാമതൊരു കുഞ്ഞിനെകാത്തിരിക്കുകയാണെന്ന് അടുത്ത ദിവസമാണ് വാര്‍ത്തകള്‍ വന്നത്.
ഷാരൂഖിനെ കൂടാതെ അദ്ദേഹത്തിന് ഒരു കുഞ്ഞിനെ പ്രസവിച്ച് നല്‍കാന്‍ സമ്മതിച്ച് അതിനായി പണം വാങ്ങികാരാറിന് തയ്യാറായ സ്ത്രീയ്‌ക്കെതിരെയും ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. എന്തായാലും ഷാരൂഖിന്റെ മൂന്നാമത്തെ കുഞ്ഞ് ജനിയ്ക്കുന്നതിന് മുമ്പുതന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. നേരത്തേ നടന്‍ അമീര്‍ ഖാന്‍, സംവിധായിക ഫറ ഖാന്‍ തുടങ്ങിയവരെല്ലാം വാടകഗര്‍ഭപാത്രം വഴി കുഞ്ഞുങ്ങളെ സ്വന്തമാക്കിയത് വലിയ വാര്‍ത്തകളായിരുന്നു. പക്ഷേ ഇഅവരാരും അതുമായി ബന്ധപ്പെട്ട് വിവാദത്തില്‍ അകപ്പെട്ടിട്ടില്ല. അവര്‍ക്കാര്‍ക്കും എതിരെ വാടകഗര്‍ഭപാത്രം സ്വീകരിച്ചുവെന്നതിന്റെ പേരില്‍ മതപരമായ വിലക്കുകളും ഉണ്ടായിട്ടില്ല

Loading...

Leave a Reply

Your email address will not be published.

More News