Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു പേരാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. എന്നാല്‍ ചിത്രം ഈയിടെ വിവാദത്തില്‍പ്പെട്ടിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ കഥ അശ്വതി തിരുനാളിന്റെ വിജനവീഥി എന്ന നോവലുമായി സാമ്യം പുലര്‍ത്തുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ഫാസില്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കലാകൗമുദി ആഴ്ചപതിപ്പില്‍ ഉഷാ എസ് നായര്‍ എഴുതിയ ലേഖനത്തിനാണ് ഫാസില്‍ മറുപടി നല്‍കിയിരിക്കുന്നത്. നോവലും സിനിമയും തമ്മിലുള്ള ബന്ധം ഫാസില്‍ വ്യക്തമാക്കണമെന്ന് ഉഷ എസ് നായര്‍ ലേഖനത്തിന്റെ അവസാനം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഫാസില്‍ ഈ ആരോപണം നിഷേധിച്ചു. 1960 കള്‍ മുതല്‍ സാഹിത്യ ലോകത്തോട് താല്‍പര്യമുള്ള താനോ മധു മുട്ടമോ ഇതുവരെ വിജനവീഥി വായിച്ചിട്ടില്ലെന്നും വായിച്ചിരുന്നെങ്കിലും അത് തുറന്ന് പറയാന്‍ മടികാണിക്കുകയില്ലെന്നും ഫാസില്‍ പറഞ്ഞു.
മണിച്ചിത്രത്താഴിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്ന ഫാസിലിന്റെ മണിച്ചിത്രത്താഴും മറ്റ് ഓര്‍മ്മകളും എന്ന പുസ്തകം വായിച്ചു. മധുമുട്ടം കഥയുടെ അടരുമായി തന്നെ സമീപിച്ചതും അത് പടിപടിയായി വികസിപ്പിക്കുന്നതും സരസമായി ഫാസില്‍ നോവലില്‍ വിവരിക്കുന്നുണ്ടെന്നും എന്നാല്‍ മണിച്ചിത്രത്താഴിന് വിജനവീഥിയുമായുള്ള ബന്ധം വ്യക്തമാക്കുന്നില്ലെന്നും ഉഷ എസ് നായര്‍ പറഞ്ഞിരുന്നു.
1980 കളില്‍ കുങ്കുമം വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിജനവീഥിയില്‍ ദ്വന്ദ വ്യക്തിത്വങ്ങളുടെ കഥയാണ് പറയുന്നത്. മന:ശാസ്ത്ര വിദ്യാര്‍ഥിനിയില്‍ തിരുവതാംകൂര്‍ ചരിത്രത്തിലെ സുഭദ്ര എന്ന കഥാപാത്രം ആവേശിക്കുന്നതാണ് ഇതിവൃത്തം. സുഭദ്രയായി മാറുമ്പോള്‍ ഗൗരി പ്രകടിപ്പിക്കുന്ന ആയോധനപാടവവും ഇരുമ്പുകട്ടില്‍ എടുത്തുയര്‍ത്തുന്ന പ്രകടനവും നായര്‍ പടയാളികളുടെ സഹായത്തോടെ അമ്മാവന്‍ കൊല്ലാന്‍ വരുന്നത് കണ്ട് ഭയന്ന് അലറുന്ന രംഗങ്ങളും നോവലിലെ കഥാപാത്രങ്ങളും മണിച്ചിത്രത്താഴുമായി സാമ്യം പുലര്‍ത്തുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മണിച്ചിത്രത്താഴ് ഇറങ്ങുന്നതിന് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1960 ലാണ് ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ സൈക്കോ ഇറങ്ങുന്നത്. ദ്വന്ദ വ്യക്തിത്വമായിരുന്നു പ്രമേയം. താന്‍ സിനിമയില്‍ എത്തുന്നതിന് മുന്‍പേ മലയാളത്തില്‍ ചുവന്ന സന്ധ്യകള്‍, രാജാങ്കണം എന്നീ ചിത്രങ്ങള്‍ ഇറങ്ങിയിരുന്നു. അതിലും ദ്വന്ദ വ്യക്തിത്വം തന്നെയായിരുന്നു പ്രമേയമെന്നും ഫാസില്‍ ചൂണ്ടിക്കാട്ടുന്നു.
മണിച്ചിത്രത്താഴ് ഇറങ്ങിയതിന് 12 വര്‍ഷങ്ങള്‍ക്ക് ശേഷം അന്യന്‍ ഇറങ്ങി. അതില്‍ മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ആയിരുന്നു ചിത്രീകരിച്ചത്. കഥാനായകന്‍ പല സാഹസ പ്രവര്‍ത്തികളും കാണിക്കുന്നുണ്ട്. മണിച്ചിത്രത്താഴ് വേഷംമാറിയതാണ് അന്യന്‍ എന്ന് പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
അനിയത്തിപ്രാവില്‍ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ക്കുന്നു. പെണ്ണിന്റെ വീട്ടുകാര്‍ പയ്യനെ കൊല്ലാന്‍ നടക്കുന്നു. ഈ പ്രമേയത്തില്‍ നിരവധി സിനിമകള്‍ വന്നിട്ടുണ്ട്. ആ സിനിമകളെല്ലാം വില്ല്യം ഷേക്സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റ് വേഷം മാറിവന്നതാണെന്ന് പറഞ്ഞാലോ, ഫാസില്‍ ചോദിക്കുന്നു.
ബാധയും ഒഴിപ്പിക്കലും പാരാസൈക്കോളജിയും മന്ത്രവാദവുമെല്ലാം ഇവിടെ കാലാകാലമായി നിലനില്‍ക്കുന്നുണ്ട്. അതില്‍ നിന്ന് വേണ്ടെതെടുത്ത് ആര്‍ക്കും ഭാവനയെ ഉണര്‍ത്താം. മധു മുട്ടത്തിന്റെ പ്രതിഭയും വൈഭവവും മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നപ്പോള്‍ മണിച്ചിത്രത്താഴ് ഉണ്ടായി, ഫാസില്‍ വ്യക്തമാക്കി.
Leave a Reply