Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:30 am

Menu

Published on January 30, 2017 at 9:20 am

പുണെ ഇന്‍ഫോസിസ് ക്യാമ്പസില്‍ മലയാളി യുവതി കൊല്ലപ്പെട്ട നിലയില്‍; സുരക്ഷാ ജിവനക്കാരന്‍ കസ്റ്റഡിയില്‍

female-infosys-employee-found-murdered-in-her-pune-office

പുണെ:  സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മലയാളി യുവതിയെ പുണെ ഇന്‍ഫോസിസ് ക്യാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കെ. രസീല രാജു (25) എന്ന യുവതിയാണ് മരിച്ചത്. കമ്പ്യൂട്ടറിന്റെ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം.

സംഭവത്തെ തുടര്‍ന്ന് കാണാതായ കമ്പനിയിലെ സുരക്ഷാ ജീവനക്കാരന്‍ അസം സ്വദേശി ബാബെന്‍ സൈക്യയെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. പുണെയിലെ ഹിന്‍ജാവാദിയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക്ക് പാര്‍ക്കിലെ 9-ാം നിലയിലെ  ഓഫീസിലാണ് മൃതദേഹം കാണപ്പെട്ടത്.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ രാത്രി എട്ടു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഞായറാഴ്ച അവധി ദിവസമായിരുന്നിട്ടും ജോലികള്‍ ചെയ്തുതീര്‍ക്കാനാണ് യുവതി ഓഫീസിലെത്തിയതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ പൊലീസിനോട് പറഞ്ഞു.

യുവതി മാത്രമായിരുന്നു ഓഫിസിലുണ്ടായിരുന്നത്. ബംഗളൂരുവിലുള്ള മറ്റ് സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍വഴി ബന്ധപ്പെട്ടാണ് ജോലി ചെയ്തത്. പിന്നീട് ബംഗളൂരുവിലുള്ള ടീം മാനേജര്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിട്ട് കിട്ടാതായപ്പോള്‍ ഇദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കസ്റ്റഡിയിലിരിക്കുന്ന ബാബെന്‍ കൊലപാതകം നടന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.  ഇയാള്‍ ഓഫിസിനുള്ളില്‍ കടന്നതിനും തെളിവ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News