Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 9:19 am

Menu

Published on April 2, 2014 at 11:51 am

സരിതയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻറെ വീടിനു നേരെ ആക്രമണം

feni-balakrishnans-house-attacked

മാവേലിക്കര: സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻറെ വീടിനു നേരെ ആക്രമണം.ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ബൈക്കിലെത്തിയ അജ്ഞാത സംഘം വീടിനു നേരെ കല്ലെറിയുകയായിരുന്നു.കാറിൻറെയും ജനലിൻറെയും ചില്ലുകൾ ആക്രമി സംഘം തകർത്തു.ഇന്നലെ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളിക്കും സിപിഎം ജില്ലാ സെക്രട്ടറിക്കുമെതിരെ സരിത ആരോപണങ്ങൾ നടത്തിയ സമയത്ത് ഫെനി ബാലകൃഷണനും മാവേലിക്കര കോടതിയിലുണ്ടായിരുന്നു. വെള്ളാപ്പള്ളി നടേശന്‍ തനിക്കെതിരെ നീക്കങ്ങൾ നടത്തുകയാണെന്നും തൻറെ പേര് എല്ലായിടത്തും വലിച്ചിഴയ്ക്കുന്നുവെന്നും സരിത പറഞ്ഞു.കൂടാതെ വെള്ളാപ്പള്ളിയുടെ മകൻ തുഷാര്‍ വെള്ളാപ്പള്ളിക്കും സോളാർ ടീമുമായി ബന്ധമുണ്ടെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.എന്നാൽ തുഷാർ വെള്ളാപ്പള്ളി സരിതയെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News