Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:09 am

Menu

Published on June 8, 2013 at 5:02 am

പനി: സംസ്ഥാനത്ത് എട്ടു മരണം കൂടി

fever-8-people-died

സംസ്ഥാനത്ത് പനി ബാധിച്ച് എട്ടു പേര്‍കൂടി മരിച്ചു. തിരുവനന്തപുരത്ത് രണ്ടും കോട്ടയത്ത് മൂന്നും എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരിൽ ആറുപേരും പിന്നെ പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ടു പേരുമാണ് മരിച്ചത്. പാലക്കാട് ഏഴു പേര്‍ക്കും മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ രണ്ടു പേര്‍ക്ക് വീതവും വയനാട് ഒരാള്‍ക്കും ടൈഫോയിഡ് സ്ഥിരീകരിച്ചു.

നെടുമങ്ങാട് സ്വദേശിനി ആദിത്യ(11),തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷാഫി (42), കോട്ടയം എസ്.എച്ച്. മൗണ്ട് കുന്നുകാലായില്‍ തോമസിന്‍െറ ഭാര്യ മോനി (60), ഇളങ്ങുളം പുത്തന്‍പുരക്കല്‍ ഗോവിന്ദപ്പണിക്കര്‍ (ഗോപി-64), എറണാകുളം പെരുമ്പാവൂര്‍ ഓടക്കാലി പനിച്ചയം വട്ടപ്പാറ വീട്ടില്‍ തമ്പാന്‍ (63), ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15 വാര്‍ഡ് നെടിയാംപുരക്കല്‍ ത്രേസ്യയുടെ മകള്‍ മേരി അല്‍ഫോന്‍സ (സിനി-39) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തിങ്കല്‍ സാറാമ്മ (80), കോട്ടയം കറുകച്ചാല്‍ തേവലക്കുളം വാസുദേവന്‍ നായര്‍ (86) എന്നിവരും മരിച്ചു.

തിരുവനന്തപുരത്ത് 42 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു.കൊല്ലത്ത് എട്ടു പേര്‍ക്കും പത്തനംതിട്ടയില്‍ ഒരാള്‍ക്കും ഇടുക്കിയില്‍ ഒമ്പതു പേര്‍ക്കും കോട്ടയത്ത് ഒരാള്‍ക്കും പാലക്കാട് മൂന്നു പേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കും കോഴിക്കോട്ട് അഞ്ചു പേര്‍ക്കും വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ടു പേര്‍ക്കുമാണ് വെള്ളിയാഴ്ച ഡെങ്കി സ്ഥിരീകരിച്ചത്. ഹെപ്പറ്റൈറ്റിസ് എ 36 പേര്‍ക്കും കണ്ടത്തെി. കോഴിക്കോട് 17 പേര്‍ക്കും വയനാട് 10 പേര്‍ക്കും കണ്ണൂര്‍ രണ്ടുപേര്‍ക്കുമാണ് ഇത് സ്ഥിരീകരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News