Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2023 12:37 am

Menu

Published on June 3, 2013 at 4:34 am

സംസ്ഥാനത്ത് പനി പടരുന്നു

fevers-spread-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും മറ്റു പകര്‍ച്ചവ്യാധികളും പടരുന്നു. ഡെങ്കിപ്പനി സ്ഥിരീകരിച്ച 24 പേരില്‍ 21ഉം തലസ്ഥാന ജില്ലയിലാണ്. പകര്‍ച്ചപ്പനിക്കും ഡെങ്കിപ്പനി പോലുള്ള മാരകരോഗങ്ങള്‍ക്കുമൊപ്പം മഞ്ഞപ്പിത്തം, ചിക്കുന്‍ഗുനിയ വയറിളക്കം തുടങ്ങിയ രോഗങ്ങളാണ് പടരുന്നത്. പനിബാധിതരെക്കൊണ്ട് മിക്ക സര്‍ക്കാര്‍ ആശുപത്രികളും നിറഞ്ഞിരിക്കുകയാണ്. ജില്ലയില്‍ ഈ വര്‍ഷം 31 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇതില്‍ രണ്ടെണ്ണം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. മിക്ക ആശുപത്രികളും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പനിചികിത്സ നടത്തുന്നത്. ഇത് രോഗികളുടെ ആരോഗ്യനില വഷളാക്കുന്നുണ്ടെന്നും മരണത്തിലേക്കുവരെ നയിക്കുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

ഞായറാഴ്ച സംസ്ഥാനത്താകെ 4154 പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയെത്തി. ഇതിന്റെ നാലുമടങ്ങ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നുണ്ടെങ്കിലും കൃത്യമായ കണക്ക് ലഭ്യമല്ല. കാലവര്‍ഷം കനത്തതോടെയാണ് എലിപ്പനി, വയറിളക്കം തുടങ്ങിയവ പടരാന്‍ തുടങ്ങിയത്. തൊടുപുഴ ആലക്കോട് പഞ്ചായത്തിലാണ് കൂടുതല്‍ പനിബാധ.

Loading...

Leave a Reply

Your email address will not be published.

More News