Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 2:17 am

Menu

Published on November 15, 2014 at 11:03 am

തനിക്കൊപ്പം നൃത്തം ചെയ്യാൻ നിർബന്ധിച്ച വധുവിൻറെ കവിളത്ത് വരൻ അടിച്ചു; വിവാഹ ദിവസം തന്നെ വധൂവരന്മാർ തല്ലിപ്പിരിഞ്ഞു

fight-between-bride-and-groom-at-wedding-day

കൊളംബോ: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം വധൂവരന്മാർ തല്ലിപ്പിരിഞ്ഞു. ശ്രീലങ്കയിലെ കാമ്പുരു പിടിയിൽ ഒരു പ്രമുഖ ഹോട്ടലിൽ നടന്ന വിവാഹചടങ്ങിന് തൊട്ടു പിന്നാലെയാണ് സംഭവം നടന്നത്. വിവാഹം കഴിഞ്ഞുള്ള വിരുന്നിനിടെ വേദിയിൽ നൃത്തം ചെയ്യാൻ വധു വരനെ ക്ഷണിച്ചതോടെയാണ്‌ പ്രശ്നങ്ങൾ ആരംഭിച്ചത്. തനിക്കൊപ്പം നൃത്തം ചെയ്യാൻ ക്ഷണിച്ച വധുവിനോട് വരൻ ആദ്യം സ്നേഹത്തോടെയാണ് ആവശ്യം നിരസിച്ചത്. എന്നാൽ വധു വീണ്ടും നിർബന്ധിച്ചപ്പോൾ നേരത്തേ ഫോട്ടോയ്ക്കും വീഡിയോയ്ക്കുമൊക്കെ പോസുചെയ്ത് ആകെ അവശനായിരുന്ന വരന്‍ ക്ഷണം നിരസിക്കുകയായിരുന്നു. വീണ്ടും നിർബന്ധിച്ച വധുവിൻറെ അടുത്തേക്ക് വരൻ ദേഷ്യത്തോടെ പാഞ്ഞടുത്ത് വന്ന് വധുവിൻറെ കഴുത്തിന് പിടിക്കുകയും കവിളത്ത് ആഞ്ഞടിക്കുകയും ചെയ്തു. അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റ വധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതോടെ വധുവിന്റെ ബന്ധുക്കള്‍ വരനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് മാപ്പ് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകാൻ വരൻ വന്നെങ്കിലും വധു കൂടെ പോകാൻ തയ്യാറായിരുന്നില്ല. ഇനി കേസുമായി മുന്നോട്ട് പോകാനാണ് വധുവിൻറെയും വീട്ടുകാരുടെയും തീരുമാനം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News