Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം : സദ്യക്കിടെ പപ്പടം ലഭിച്ചില്ല എന്ന കാരണത്താല്‍ വിവാഹസദ്യയ്ക്കിടെ അടിപിടിയിൽ രണ്ട് പേർക്ക് പരിക്കേറ്റു . കുറുപ്പന്തറ മാഞ്ഞൂര്‍ സൗത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. സ്വദേശിയായ യുവതിയും ഉഴവൂര്‍ സ്വദേശിയായ യുവാവും തമ്മിലുള്ള കല്യാണമാണ് സ്‌കൂളില്‍ വച്ചു നടന്നത്. വിവാഹ സദ്യയുടെ സമയത്ത് വരന്റെ ബന്ധുക്കള്‍ പപ്പടം ആവശ്യപ്പെടുകയും വധുവിന്‍റെ ആളുകള്‍ അത് നല്‍കാതിരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അത് അടിയില്‍ കലാശിക്കുകയും ചെയ്തു. അടിപിടിയില്‍ ഭക്ഷണം കഴിക്കാനിരുന്ന സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിയോടി.ഏട്ടുമുട്ടൽ രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. മുതിര്‍ന്നവരുടെ ഉപദേശമനുസരിച്ച് പോലീസ് സ്റ്റേഷനില്‍വച്ച് സംഭവം ഒത്തു തീർക്കുകയായിരുന്നു . തു സ്‌കൂളിലെ ബെഞ്ചും ഡെസ്‌കുമെല്ലാം ആക്രമണത്തില്‍ തകര്‍ന്നു. മദ്യലഹരിയിലായിരുന്നു ഏറ്റുമുട്ടലില്‍ പങ്കെടുത്തവരെന്ന് പോലീസ് പറഞ്ഞു.
Leave a Reply