Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 31, 2026 5:21 am

Menu

Published on September 27, 2013 at 9:40 am

ഹോട്ടലില്‍വെച്ച് മലയാള നടിമാര്‍ തമ്മില്‍ തല്ലുകൂടിയതായി റിപ്പോര്‍ട്ടുകള്‍

fight-between-two-malayalam-actress-in-an-hotel-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%81%e0%b4%96

കൊച്ചി : കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് സംഭവം .മലയാള സിനിമയില്‍ അമ്മ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന രണ്ട് പ്രമുഖ നടികള്‍ തമ്മിലാണ് തല്ലുകൂടിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത് .
കൊച്ചിയില്‍ ചിത്രീകരണം നടക്കുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കാനാണ് ഇരുവരും എത്തിയിരുന്നത് . ഷൂട്ടിങ്ങിന് ശേഷം സുഹൃത്തിന്റെ വീട്ടില്‍ പോകാന്‍ പ്രൊഡക്ഷന്റെ വണ്ടി കാത്തിരിക്കുകയായിരുന്നു
ഒരു നടി. എന്നാല്‍ വണ്ടി വന്നപ്പോള്‍ വേറൊന്നും പറയാതെ രണ്ടാമത്തെ നടി അതില്‍ കയറി അമ്പലത്തില്‍ പോയി.ഇതു വണ്ടിയും കാത്തു നിന്ന നടിക്ക് ഇഷ്ടമായില്ല ഏറെ നേരം കഴിഞ്ഞ് അമ്പലത്തില്‍ പോയ അമ്മ നടി തിരികെ ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ യാത്ര മുടങ്ങിയ നടി അവരെ ചീത്തവിളിക്കുകയായിരുന്നു .തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം തുടങ്ങുകയും അതുപിന്നെ കൈയ്യാങ്കളിയിലേയ്ക്ക് നീങ്ങുകയായിരുന്നു.  ഹോട്ടലിലെ നിരവധി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നോക്കി നില്‍ക്കുമ്പോളാണ് വെള്ളിത്തിരയില്‍ സ്നേഹസമ്പന്നരായ അമ്മവേഷങ്ങള്‍ ചെയ്യുന്ന താരങ്ങള്‍ ആക്ഷന്‍ റോളിലേക്ക് മാറിയത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News