Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 8:20 am

Menu

Published on April 1, 2017 at 2:57 pm

ഒരു മിനിറ്റുകൊണ്ട് അകത്താക്കിയത് 5 ബര്‍ഗര്‍; യുവാവിന് ഗിന്നസ് റെക്കോര്‍ഡ്

filipino-man-sets-guinness-record-for-most-hamburgers-eaten-in-one-minute

ന്യൂഡല്‍ഹി: ഒരു മിനുട്ടില്‍ കൂടുതല്‍ ബര്‍ഗര്‍ തിന്ന്  24 കാരനായ ഫിലിപ്പൈന്‍ യുവാവ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടി.

filipino-man-sets-guinness-record-for-most-hamburgers-eaten-in-one-minute1

ഒരു മിനിറ്റില്‍ 107 ഗ്രാമിന്റെ അഞ്ച് ബര്‍ഗറുകളാണ് ഫ്രാന്‍സിസ്‌കൊ എന്ന യുവാവ് അകത്താക്കിയത്. ഫിലിപ്പീന്‍സിലെ മെട്രോ മാനിലയിലുള്ള പാസേയ് സിറ്റിയിലെ സാര്‍ക്ക് ബെര്‍ഗേഴ്സില്‍ വെച്ചായിരുന്നു മത്സരം. ആവേശകരമായ മത്സരത്തില്‍ കെല്‍വിന്‍ സാര്‍ക്മാന്‍ മെഡീനയെ ആണ് ഫ്രാന്‍സിസ്‌കോ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ 12 ഇഞ്ച് വലിപ്പമുള്ള പിസ 23.62 സെക്കന്റിനുള്ളില്‍ കഴിച്ച് റെക്കോര്‍ഡ് ഇട്ട ആളാണ് മെഡീന.

ഗിന്നസ് ലോക റെക്കോര്‍ഡിന്റെ യൂട്യൂബ് ചാനലില്‍ മത്സരത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.  മാര്‍ച്ച്  30 ന് അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോകം തന്നെ  സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

വളരെ ലളിതമായ വ്യവസ്ഥകളോടെയായിരുന്നു മത്സരം. മത്സരാര്‍ത്ഥികള്‍ ഒരു സമയം ഒരു ബര്‍ഗര്‍ മാത്രമെ കഴിക്കാന്‍ പാടുള്ളുവെന്നായിരുന്നു പ്രധാന വ്യവസ്ഥ. ഒരു കൈയ്യില്‍ ബര്‍ഗവും മറു കൈയ്യില്‍ ഒരു ഗ്ലാസ് വെള്ളവും പിടിക്കാം. ബര്‍ഗര്‍ കഴിക്കുക വെള്ളം കുടിയ്ക്കുക, വീണ്ടും ബര്‍ഗര്‍ കഴിക്കുക വെള്ളം കുടിയ്ക്കുക ഈ രീതിയിലായിരുന്നു മത്സരം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News