Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :മലയാള സിനിമയിലെ പ്രമുഖ യുവതാരവും സംവിധായകനും തമ്മില്‍ സിനിമയുടെ സെറ്റില്‍ ഒരു പോര് . ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്‍റെ സെറ്റിലായിരുന്നു ഈ സംഭവം.ഉണ്ണി മുകുന്ദനും മേജര്‍ രവിയുമാണ് ഏറ്റുമുട്ടിയത്.സുരേഷ്‌ഗോപിയും ജയറാമും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ജോഷിയുടെ പുതിയ ചിത്രമായ സലാം കാശ്മീര്‍ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ് ഈ സംഭവം നടന്നത്. സിനിമയിലെ ആര്‍മിയുമായി ബന്ധപ്പെട്ട ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സഹായിച്ച സംവിധായകന്‍, യുവതാരവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ആര്‍മി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വെക്തിയാണ് മേജര്‍ രവി.ഉണ്ണി മുകുന്ദൻ തനിക്കെതിരായി നടത്തുന്ന അപവാദപ്രചരണം മേജര്‍ രവി ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. കോടികള്‍ മുതല്‍മുടക്കുള്ള ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനാല്‍, യുവതാരനിരയില്‍ പ്രിഥ്വിരാജിനെ പോലെയുള്ള താരങ്ങള്‍ക്ക് ബദലായി ഉയര്‍ന്നു വരികണെന്ന തോന്നലാണ് നിന്നെ ഭരിക്കുന്നതെന്നും, ആ അഹങ്കാരം എന്നോട് ചിലവാകില്ലെന്നും സംവിധായകന്‍ തുറന്നടിച്ചതോടെ ഉണ്ണി മുകുന്ദൻ രോഷത്തോടെ മേജര്‍ രവിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിന്റെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായപ്പോൾ അണിയറപ്രവര്‍ത്തകര്‍ ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു.
Leave a Reply