Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:38 pm

Menu

Published on August 19, 2013 at 2:48 pm

ഒടുവില്‍ ‘തലൈവന്‍’ തമിഴ്നാട്ടില്‍ എത്തുന്നു

finally-vijays-thalaivaa-is-releasing-on-august-20th

ചെന്നൈ :വിവാദങ്ങള്‍ക്ക് വിരാമമായി.വിജയ്യുടെ ‘തലൈവാ‘ തമിഴ്നാട്ടില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.ഈ മാസം ഇരുപതിന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.ഓഗസ്റ്റ് 9ന് നടക്കാനിരുന്ന ചിത്രത്തിന്റെ റിലീസ് ചില പ്രാദേശിക കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ മുടങ്ങിയിരുന്നു.ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് ബോംബ് ഭീഷണിയടക്കം നില നിന്നിരുന്നു. ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്നുകാട്ടിയാണ് ചിത്രത്തിന്റെ റിലീസിങ് തടഞ്ഞത്.

ചിത്രത്തിന്റെ റിലീസിംഗിന് ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വിജയ് ഉൾപ്പെടെയുള്ള ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കണ്ടിരുന്നു.പക്ഷെ കാര്യം ഒന്നുംമുണ്ടായില്ല.ചിത്രത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് വിജയ് നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചിരിക്കെയാണ്,ഒടുവില്‍ 20ന് പ്രദര്‍ശനാനുമതി നല്‍കിയത്.സിനിമ കാണാന്‍ ടിക്കറ്റു കിട്ടാത്തതില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. ഓഗസ്റ്റ് 20ന് ചിത്രം തമിഴ്നാട്ടിലെ 500 തിയറ്ററുകളിലെത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News