Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്:തിരുവണ്ണൂർ പാലാട്ട് നഗറില്‍ തീഗോളം വീണതായി സൂചന. പ്രദേശത്തെ വാഴയും ചെടികളും കത്തിനശിച്ചു.പ്രദേശത്ത് വലിയ ചൂട് അനുഭവപ്പെട്ടതായി പ്രദേശ വാസികള്‍ പറഞ്ഞു.ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീയണച്ചത്.തെങ്ങിന്റെ ഓലകളും കത്തി നശിച്ചിട്ടുണ്ട്.വെള്ളിയാഴ്ച രാത്രിയായിരുന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് തീഗോളം കണ്ടെന്ന് വാര്‍ത്ത വന്നത്. തീഗോളം വീണ്ടും എത്താന്‍ സാധ്യതകളുണ്ടെന്ന് നേരത്തെ ശാത്രവിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.മേയ് മാസത്തിന് മുമ്പ് സമാന പ്രതിഭാസം വീണ്ടും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രഞ്ജൻമാരുടെ നിഗമനം.ആകാശത്തു നിന്നു പതിച്ചതെന്നു കരുതുന്ന ചില വസ്തുക്കള്‍ പലയിടത്തും നാട്ടുകാര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും വിശദമായ പരിശോധന നടത്താതെ അവയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന നിലപാടിലാണു ശാസ്ത്രലോകം. തീഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചാല്‍ അടുത്തുള്ള വില്ലേജ് ഓഫീസിലോ പൊലീസ് സ്റ്റഷനിലോ ദുരന്തനിവാരണ അഥോറിട്ടിയേയോ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Leave a Reply