Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:37 am

Menu

Published on April 5, 2014 at 12:30 pm

ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ്‌വര്‍ക്കുമില്ലാതെയും ഇനി ചാറ്റ് ചെയ്യാം..!!

firechat-lets-you-chat-even-without-cellular-internet

സാന്‍ ഫ്രാന്‍സിസ്കോ : ഇന്റര്‍നെറ്റ് കണക്ഷനോ സെല്ലുലാര്‍ നെറ്റ്‌വര്‍ക്കോ ഇല്ലാതെതന്നെ ചാറ്റിംഗ് സാധിക്കുന്ന മൊബൈല്‍ ആപ്ലികേഷൻ  വരുന്നു.’ഫയര്‍ചാറ്റ്’ എന്നാണ് ഇതിൻറെ പേര്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ഓപണ്‍ ഗാര്‍ഡന്‍ എന്ന കമ്പനിയാണ് ഫയര്‍ചാറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഫയര്‍ചാറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത രണ്ട് ഉപകരണങ്ങള്‍ ഉപയോഗിച്ച്, വൈഫൈയോ, മറ്റ് ഡാറ്റാ കണക്ഷനോ ഇല്ലാതെ തന്നെ ചാറ്റ് ചെയ്യാം.ആപ്പിള്‍ ഫോണില്‍ മള്‍ട്ടീപിള്‍ കണക്ടിവിറ്റി ഫ്രെയിംവര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്ലികേഷന്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡിലും ഫയര്‍ചാറ്റിന്റെ പ്രവര്‍ത്തനം നടക്കും. 30 അടി വരെ ചുറ്റുവട്ടത്തുള്ളവര്‍ക്ക് ഇതുവഴി നെറ്റ് ബന്ധമില്ലാതെ ഡാറ്റ കൈമാറാന്‍ പറ്റും. എന്നാല്‍ ഗ്രൂപ്പ് ചാറ്റാണെങ്കില്‍ ആ ഗ്രൂപ്പില്‍ പെട്ട ഏതെങ്കിലും ഒരാള്‍ 30 അടി ചുറ്റുവട്ടത്തില്‍ ഉണ്ടായാല്‍ മതി. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകളിലേക്ക് സന്ദേശമെത്തിക്കാന്‍ ദൂരപരിധി പ്രശ്‌നമാകില്ലെന്ന് നിര്‍മ്മാതക്കള്‍ അവകാശപ്പെടുന്നു. ഇന്റര്‍നെറ്റ് ഡേറ്റാ പാഴാക്കാതെ വലിയ ഫയലുകള്‍ വരെ കൈമാറുവാന്‍ കഴിയുമെന്നും അവകാശവാദമുണ്ട്. പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഫയര്‍ചാറ്റ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News