Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 8:12 pm

Menu

Published on January 25, 2017 at 12:59 pm

വെടിക്കെട്ടിനുള്ള പണം മറ്റൊരു കാര്യത്തിന് മാറ്റിവെച്ചു; മാതൃകയായി ഈ ക്ഷേത്രം

fireworks-amount-using-for-marriage-good-example-by-temple

തൃശ്ശൂര്‍: കഴിഞ്ഞ വര്‍ഷം കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലൂണ്ടായ വെടിക്കെട്ടപകടത്തിനു പിന്നാലെ ക്ഷേത്രങ്ങള്‍ക്ക് ഉത്സവവുമായി ബന്ധപ്പെട്ട് വെടിക്കെട്ട് നടത്തുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെ വെടിക്കെട്ട് നടത്താനുള്ള അനുവാദത്തിനും മറ്റുമായി വിവിധ ക്ഷേത്രക്കമ്മിറ്റികള്‍ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും കയറിയിറങ്ങുമ്പോഴാണ് വെടിക്കെട്ടിനായി മാറ്റിവെച്ച പണം മറ്റൊരു ആവശ്യത്തിനായി മാറ്റിവെച്ച് പ്രശംസ പിടിച്ചുപറ്റുകയാണ് തൃശൂരിലെ ഒരു ക്ഷേത്രം.

ചുമ്മാ പൊട്ടിച്ചുകളയാന്‍ മാറ്റിവെച്ച ഈ പണം പ്രദേശത്തെ ഏറ്റവും ദരിദ്രരായ രണ്ടു പെണ്‍കുട്ടികളുടെ വിവാഹം നടത്താനായി നീക്കിവെക്കുകയാണ് ഇവര്‍ ചെയ്തത്. തൃശൂര്‍ കുന്നംകുളത്തിന് സമീപത്തെ പറക്കടി ക്ഷേത്രമാണ് തീര്‍ത്തും വ്യത്യസ്തവും മനുഷ്യത്വപരവുമായ മാതൃക കാണിച്ചു തന്നിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ക്ഷേത്രത്തിലെ ഉത്സവം. വെടിക്കെട്ടും ആന എഴുന്നള്ളിപ്പും, വിവിധ വാദ്യമേളഘോഷയാത്രയുമൊക്കെയായി പറയ്ക്കടി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം ഏറെ പ്രസിദ്ധമാണ്.

എന്നാല്‍ ഇത്തവണ വെടിക്കെട്ട് നടത്താന്‍ ക്ഷേത്രത്തിന് അനുമതി ലഭിച്ചില്ല. ഇതോടെ വെടിക്കെട്ടിന് ചെലവാക്കാനിരുന്ന ഒരു വന്‍തുക നല്ലകാര്യത്തിനായി ഇവര്‍ മാറ്റിവെക്കുകയായിരുന്നു. വെടിക്കെട്ട് ഇല്ലാതിരുന്നെങ്കിലും ഇത്തവണത്തെ ആഘോഷവും മികച്ചതായിരുന്നു.

51 ആനകളായിരുന്നു ഇത്തവണ അണിനിരന്നത്. 20 സെറ്റ് മേളം, 12 സെറ്റ് പഞ്ചവാദ്യം, എട്ടു സെറ്റ് ശിങ്കാരിമേളം, ഒമ്പത് സെറ്റ് നാദസ്വരം എന്നിവയും ഉണ്ടായിരുന്നു. ഉത്സവത്തിന് 80 ആനകളെ വരെ എഴുന്നുള്ളിച്ചിട്ടുള്ള ക്ഷേത്രമാണിത്.

ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ചിറ്റഞ്ഞൂര്‍ കരയും കമ്പനിപ്പടിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കാറ്. വാശിയേറിയ കരിമരുന്ന് പ്രയോഗത്തിന് അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെ ചെലവിടാറുമുണ്ട്.

എന്നാല്‍ ഇത്തവണ വെടിക്കെട്ടിന് ജില്ലാഭരണകൂടം അനുമതി നല്‍കാതിരുന്നതിനാല്‍ വെടിക്കെട്ടിനായി മാറ്റിവെച്ച പണം വിവാഹത്തിനായി ചെലവഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന വിവാഹങ്ങളുടെ ചെലവ് പൂര്‍ണമായും വഹിക്കാനാണ് ക്ഷേത്രക്കമ്മറ്റിയുടെ തീരുമാനം.

Loading...

Leave a Reply

Your email address will not be published.

More News