Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:48 pm

Menu

Published on June 11, 2015 at 10:05 am

പത്തുമണിക്കൂറിനുശേഷം കരിപ്പൂർ വിമാനത്താവത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക്

firing-at-karipur-airport-reopens-after-10-hours-%e0%b4%95%e0%b4%b0

കോഴിക്കോട്:നീണ്ട പത്തുമണിക്കൂറിനുശേഷം കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക്.രണ്ടു വിമാനങ്ങൾ ഇറങ്ങി. ദുബായ്, ദമാം വിമാനങ്ങളാണ് ഇറങ്ങിയത്. സിഐഎസ്എഫും എയർപോർട്ട് അതോറിറ്റിയും പ്രതിഷേധം അവസാനിപ്പിച്ചതിനെ തുടർന്നാണ് വിമാനത്താവളത്തിന്റ പ്രവർത്തനം സാധാരണ നിലയിലേക്കെത്തിയത്.

കരിപ്പൂർ വിമാനത്താവളത്തിൽ കേരള പൊലീസ് സുരക്ഷയൊരുക്കും. ഈ ഉറപ്പിന്മേലാണ് എയർപോർട്ട് ജീവനക്കാർ ജോലിയിൽ പ്രവേശിക്കാൻ സമ്മതിച്ചത്. എഡിജിപി: ശങ്കർ റെഡ്ഡിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഇന്നലെ രാത്രിയാണ് സിഐഎസ്എഫും വിമാനത്താവള അഗ്നിശമന സേനാ വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ സിഐഎസ്എഫ് ജവാൻ വെടിയേറ്റു മരിച്ചത്. ഇതിനെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. വിമാനങ്ങൾ നെടുംമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു.

Loading...

Leave a Reply

Your email address will not be published.

More News