Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:35 pm

Menu

Published on January 20, 2017 at 10:35 am

18 ദിവസം 7 രാജ്യങ്ങള്‍; ചൈനയില്‍ നിന്നുളള ആദ്യ തീവണ്ടി ലണ്ടനിലെത്തി

first-china-britain-freight-train-reaches-london

യാത്ര എല്ലാവര്‍ക്കും ഇഷ്ടമുളള കാര്യമാണ്. രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ ഇവിടെ പറഞ്ഞുവരുന്നത് 12,000 കിലോമീറ്ററോളം സഞ്ചരിച്ച് ലണ്ടനിലെത്തിച്ചേര്‍ന്ന ഒരു തീവണ്ടിയെ കുറിച്ചാണ്.

18 ദിവസങ്ങള്‍കൊണ്ട് ഏഴുരാജ്യങ്ങളും 12,000 കിലോമീറ്ററും താണ്ടിയാണ് ചൈനയില്‍ നിന്നുള്ള ആ ചരക്കുതീവണ്ടി ലണ്ടനിലെത്തിയത്. ചൈനയിലെ ജ്യുവോജിയാങ്ങില്‍ നിന്നാണ് ചരക്കുകളുമായി ഈ തീവണ്ടി യാത്രതിരിച്ചത്.

first-china-britain-freight-train-reaches-london2

നീണ്ട യാത്രകള്‍ക്കൊടുവില്‍ ബുധനാഴ്ചയാണ് തീവണ്ടി പടിഞ്ഞാറന്‍ ലണ്ടനിലെ സ്റ്റേഷനിലെത്തിച്ചേര്‍ന്നു. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ കസാഖിസ്ഥാന്‍, റഷ്യ, ബെലാറസ്, പോളണ്ട്, ജര്‍മ്മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലൂടെ ഈ തീവണ്ടി കടന്നു പോയി.

ചൈനയിലെ ജ്യുവോജിയാങ് പ്രവിശ്യയിലെ യിവുവിലെ മൊത്തവിതരണ  ചന്തയില്‍നിന്നുള്ള വസ്ത്രങ്ങള്‍, ബാഗുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയാണ് ലണ്ടനിലേക്കുള്ള യാത്രയില്‍ തീവണ്ടിയിലുണ്ടായിരുന്നത്. ലണ്ടനില്‍നിന്നുള്ള മടക്കയാത്രയില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ചൈനയിലേക്കുള്ള വൈന്‍, ഒലീവ് ഓയില്‍ അടക്കമുള്ള ചരക്കുകളുമുണ്ടാകും.

തീവണ്ടി കടന്നുപോയ പാതയ്ക്ക് സില്‍ക്ക് റൂട്ടെന്നാണ് ചൈനീസ് സര്‍ക്കാര്‍ വിശേഷണം നല്‍കിയത്. കടല്‍, വ്യോമമാര്‍ഗങ്ങളിലൂടെയുള്ള ചരക്കുകടത്തിനേക്കാളും ലാഭകരമാണ് തീവണ്ടിവഴിയുള്ള ചരക്കുകടത്തെന്ന് ചൈനീസ് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

first-china-britain-freight-train-reaches-london1

വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്കായി 10 ദീര്‍ഘദൂര ചരക്കുതീവണ്ടി സര്‍വീസുകളാണ് ചൈന നടത്തുന്നത്. സാമ്പത്തികമായ ലാഭത്തിനെക്കാളും രാഷ്ട്രീയമായ നേട്ടമാണ് ഈ തീവണ്ടിസര്‍വീസിലൂടെ ചൈന ലക്ഷ്യമിടുന്നതെന്ന് ലണ്ടനിലെ കിങ്സ് കോളേജിലെ ലക്ചറര്‍ റമോണ്‍ പചൗ പ്രാഡോ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News