Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍ : എച്ച്.ഐ.വി ബാധിച്ചിട്ടുണ്ടോയെന്ന് സ്വയം കണ്ടത്തൊനുള്ള പരിശോധനാ കിറ്റ് ആദ്യമായി ബ്രിട്ടനിലെ വിപണിയിലിറങ്ങി. ‘ബയോഷുവര്‍ എച്ച്.ഐ.വി സെല്‍ഫ് ടെസ്റ്റ് എന്ന പേരിലുള്ള കിറ്റിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത് 99.7 ശതമാനം കൃത്യതയാണ്. ഇതുപയോഗിച്ച് 15 മിനിറ്റിനുള്ളില്‍ ഫലം കണ്ടെത്താനാകും. എന്നാൽ എച്ച്.ഐ.വി ബാധിച്ച് മൂന്നുമാസത്തിനുശേഷമേ ആന്റിബോഡികള്‍ പ്രകടമാവൂ എന്നതിനാല്‍ അതിനുമുമ്പുള്ള പരിശോധനയില്‍ ചിലപ്പോള്‍ ഇവയെ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. നേരത്തേ രോഗം നിര്‍ണയിച്ച് ചികിത്സ ആരംഭിക്കാനായാല്‍ മറ്റുള്ളവരിലേക്കുള്ള വ്യാപനം കുറക്കാനാവുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നത്.
–

–
ഗര്‍ഭധാരണ പരിശോധനയിലേതിന് സമാന രീതിയില്‍ വ്യക്തിയുടെ രക്തത്തിലെ ആന്റിബോഡികളുടെ അളവാണ് പരിശോധിക്കുന്നത്. വിരല്ത്തുമ്പില്നിന്നെടുക്കുന്ന ഒരു തുള്ളി രക്തത്തിലെ ആന്റിബോഡികളുടെ അളവാണ് രോഗ നിര്‍ണയത്തിന് സഹായിക്കുന്നത്. എച്ച്.ഐ.വി ബാധിച്ച് മൂന്നു മാസത്തിനുശേഷമാണ് സാധാരണ ഈ ആന്റിബോഡികളുടെ സാന്നിധ്യം രക്തത്തില്‍ കണ്ടത്തൊനാവുക. ഫലം പോസിറ്റിവാണെങ്കില്‍ റിസല്‍ട്ടില്‍ രണ്ട് പര്‍പ്ള്‍ വരകൾ പ്രത്യക്ഷപ്പെടും. അതേസമയം റിസല്‍ട്ട് നെഗറ്റിവാണ് എന്നതുകൊണ്ട് എച്ച്.ഐ.വി ബാധയില്ല എന്നത് പൂര്‍ണമായി ഉറപ്പിക്കാനാവില്ലെന്നും വിദഗ്ധര്‍ പറയുന്നു.
–