Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 6:03 am

Menu

Published on September 16, 2017 at 5:04 pm

‘പശു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാള പുറത്തിറക്കി

first-lokk-poster-of-movie-pasu

കൊച്ചി: പുതുതായി പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറുമൊക്കെ തരംഗമാകുന്നത് പതിവാണ്. സൂപ്പര്‍താരങ്ങളുടേതാണെങ്കില്‍ പറയുകയും വേണ്ട്. അതിലും റെക്കോര്‍ഡ് തേടിനടക്കുന്നുവരും ഉണ്ട്.

എന്നാല്‍ പ്രശസ്ത ഛായാഗ്രാഹകന്‍ എം.ഡി.സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘പശു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയ ചടങ്ങ് ഏറെ വ്യത്യസ്തമായത് അത് നിര്‍വഹിച്ചയാളുടെ പ്രത്യേകത കൊണ്ടാണ്.

ലോക സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി പശു കേന്ദ്ര കഥാപാത്രമായ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത് ഒരു കാളയാണ്. ചടങ്ങ് നിര്‍വഹിക്കാന്‍ അണിയറക്കാര്‍ കാശി എന്ന കാളയെ കണ്ടെത്തുകയായിരുന്നു.

ആര്‍.എല്‍.വി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം ഒക്ടോബറില്‍ തീയറ്ററുകളില്‍ എത്തും. ഏബ്രഹാം മാത്യുവിന്റെ കഥയ്ക്ക് സംവിധായകനും കഥാകൃത്തും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് ചിത്രം റിലീസിന് തയാറെടുക്കുന്നത്.

പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെ കഥയാണ് പശു പറയുന്നത്. ചിത്രത്തില്‍ നന്ദു, കലാശാല ബാബു, റോയ് മലമാക്കല്‍, ഉണ്ണി ചിറ്റൂര്‍, അനിയപ്പന്‍, രവീന്ദ്രന്‍, പ്രീതി, നിഷ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സാലു ജോര്‍ജ് ഛായാഗ്രാഹണവും പി.സി.മോഹനന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News