Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ :വിവാദങ്ങളും,പ്രതിഷേധങ്ങളും സൃഷ്ടിച്ച വിശ്വരൂപം എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമായ വിശ്വരൂപം രണ്ടും വിവാദത്തിൽ.ഇസ്ലാമിക സംഘടനകളുടെ കടുത്ത എതിര്‍പ്പു മൂലം പല സ്ഥലങ്ങളിലും റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും, വന്‍ വിജയമായിരുന്നു വിശ്വരൂപം നേടിയത്.അതുകൊണ്ട് തന്നെ പ്രതിഷേധങ്ങളെ അവഗണിച്ച് വിശ്വരൂപം 2 ന്റെ ചിത്രീകരണവുമായി കമല്‍ ഹാസന്‍ മുന്നോട്ടു പോകുകയായിരുന്നു.കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആകാശത്തിലൂടെ പറക്കുന്ന ഹെലിക്കോപ്റ്ററുകള്‍ക്ക് കീഴില്‍, യുദ്ധസമാനമായ അന്തരീക്ഷത്തില്‍, യാഥാസ്ഥിതിക മുസ്ലീം വേഷത്തില്‍ നില്‍ക്കുന്ന കമല്‍ ഹാസൻറെ ചിത്രം ഇസ്ലാം മതത്തെ കുറിച്ച് സമൂഹത്തില്‍ തെറ്റായ ധാരണകള്‍ സൃഷ്ടിക്കുമെന്നാണ് പ്രതിഷേധവുമായി രംഗത്തെത്തിയവരുടെ വാദം.വിവാദങ്ങള്‍ സൃഷ്ടിക്കാനല്ല
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സിനിമ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞ കമല്‍ ഹാസന്‍, സാങ്കേതിക തികവില്‍ വിശ്വരൂപത്തിൻറെ മുകളില്‍ നില്‍ക്കുന്ന ചിത്രമാകും, വിശ്വരൂപം 2 എന്നും വ്യക്തമാക്കി. വിശ്വരൂപം 2 ല്‍ ജിബ്രാനാകും സംഗീത സംവിധാനം നിര്‍വഹിക്കുക.
.
Leave a Reply