Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:53 am

Menu

Published on April 8, 2014 at 10:57 am

സംസ്ഥാനത്ത് ഇന്ന് കലാശക്കൊട്ട് ;ആവേശത്തോടെ മുന്നണികള്‍

first-phase-poll-campaign-ends-today-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ  തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്നു വൈകീട്ടോടെ കലാശക്കൊട്ട്.വൈകിട്ട് ആറിനു പരസ്യപ്രചാരണം അവസാനിക്കും.  ശബ്ദപ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ ഇരു മുന്നണികളും ബിജെപിയും ആത്മവിശ്വാസത്തിലാണ്. വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലെ 269 സ്ഥാനാര്‍ഥികളുടെ ജനവിധി കുറിക്കപ്പെടും.വോട്ടെടുപ്പിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളും‍ പൂര്‍ത്തിയായി. 51,000ല്‍പ്പരം പുരുഷ വനിത പൊലീസുകാ‍ര്‍ക്കൊപ്പം 55 കമ്പനി കേന്ദ്ര സായുധസേനയും സുരക്ഷയ്ക്കുണ്ടാകും . ഇതോടൊപ്പം എക്സൈസ് , വനം , ഹോംഗാര്‍ഡ് എന്നിവരുള്‍പ്പെടെ രണ്ടായിരംപേരേയും നിയമിച്ചിട്ടുണ്ട്. വോട്ടെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവുമാക്കാന്‍ സ്ട്രൈക്കിങ് ഫോഴ്സും രംഗത്തുണ്ടാകും. അന്നേദിവസം 5200ലേറെ ഗ്രൂപ്പ് പട്രോളിങ് സംഘങ്ങളേയും സംസ്ഥാന വ്യാപകമായി നിയോഗിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു ത്രീടയര്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.മറ്റ് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നിരവധി പ്രത്യേകതകളാണ് ഇപ്രാവശ്യം പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ കാത്തിരിക്കുന്നത്. നിഷേധ വോട്ടെന്ന പുതിയ സാധ്യതയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഇപ്രാവശ്യം അവതരിപ്പിക്കും. കൂടാതെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ ചെറു പാര്‍ട്ടികളും സമരസമിതികളും മത്സരാര്‍ത്ഥികളെ രംഗത്തിറക്കിയിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ ദേശീയ നേതാക്കളുടെ നീണ്ട നിര തന്നെ സംസ്ഥാനത്തെത്തി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സോണിയ ഗാന്ധി എന്നിവര്‍ യുഡിഎഫിനു വേണ്ടിയും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള എന്നിവര്‍ എല്‍ഡിഎഫിന് വേണ്ടിയും പ്രചാരണത്തിനിറങ്ങി. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി ഇന്ന് കാസര്‍കോട്ട് എത്തും.കേരളത്തിനൊപ്പം വോട്ടെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണവും ഇന്ന് അവസാനിക്കും. പശ്ചിമ ഉത്തര്‍പ്രദേശിലും ബീഹാറിലും ഹരിയാനയിലും ഉള്‍പ്പടെ ഉത്തരേന്ത്യയിലെ അമ്പതിലധികം മണ്ഡലങ്ങളില്‍ ഇന്നു പ്രചാരണം തീരും. യുപിയില്‍ കലാപം നടന്ന മുസാഫര്‍നഗറും ആദ്യ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്‍ കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ മത്സരിക്കുന്ന ബീഹാറിലെ ഔറങ്കാബാദിലും വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.

Loading...

Leave a Reply

Your email address will not be published.

More News