Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : ഊഹാപോഹങ്ങൾക്കൊടുവിൽ ബോളിവുഡ് താരം ഷാഹിദ് കപൂർ വിവാഹിതനായി. ഡൽഹി സ്വദേശിനി മിറ രാജ്പുതാണ് വധു. ഗുർഗ്വാനിലെ ഫാംഹൗസിൽ വച്ച് പതിനൊന്നു മണിക്കായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത പഞ്ചാബി ശൈലിയിലായിരുന്നു വിവാഹം.
വെളുത്ത കുർത്തയും പൈജാമയുമായിരുന്നു ഷാഹിദിന്‍റെ വിവാഹ വേഷം. ചുവന്ന പരമ്പരാഗത പഞ്ചാബി വേഷത്തിലാണ് മിറ എത്തിയത്.
വിവാഹ വാർത്ത ഷാഹിദ് രഹസ്യമാക്കി വച്ചിരുന്നു. ഇതിനെ തുടർന്നാണ് ഊഹാപോഹങ്ങൾ ഉണ്ടായത്. ഇന്ന് ക്ഷണിക്കപ്പെട്ട അതിഥികൾക്കായി സൽക്കാരം ഒരുക്കിയിട്ടുണ്ട്. ജൂലൈ 12ന് മുംബൈയിൽ സത്കാരം ഒരുക്കിയിട്ടുണ്ട്. ഇതിൽ ബോളിവുഡിൽ നിന്നുള്ളവരെല്ലാം പങ്കെടുക്കുമെന്നാണ് സൂചന.
Leave a Reply