Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്താദ്യമായി മാറ്റിവെച്ച ഗർഭപാത്രത്തിൽ നിന്നും സ്‌ത്രീക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു.സ്വീഡനിലാണ് ഇത്തരത്തിലൊരു സംഭവം നടന്നിരിക്കുന്നത്. ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി ഗര്‍ഭപാത്രം ഉപയോഗക്ഷമമല്ലാതായ യുവതി കുടുംബ സുഹൃത്തായ 60 വയസ്സ് പ്രായമായ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിക്കുകയായിരുന്നു.ഗര്‍ഭപാത്ര ശസ്‌ത്രക്രിയ്‌ക്കുശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോൾ ദമ്പതികളുടെ ബീജം ഈ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. പിന്നീട് എട്ടാം മാസത്തിൽ തന്നെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. മാസം തികയാതെയാണ് ജനിച്ചതെങ്കിലും കുഞ്ഞ് സുഖമായിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകത്ത് ആദ്യമായിട്ടാണ് മറ്റൊരാളുടെ ഗര്‍ഭപാത്രം ഒരു സ്‌ത്രീയില്‍ മാറ്റിവച്ച ശേഷമുളള ഗര്‍ഭധാരണം നടക്കുന്നത്.
–

–

–

Leave a Reply