Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:40 am

Menu

Published on June 26, 2013 at 12:19 pm

കടലിന്റെ രൂക്ഷഭാവം :ബേപ്പൂരിൽ കെട്ടിയിട്ട വള്ളങ്ങളില്‍ 28 എണ്ണം വടംപൊട്ടി കടലിലേക്കൊഴുകി

fishing-boats-washed-away

ചാലിയം:ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്ത് കെട്ടിയിട്ട വള്ളങ്ങളില്‍ 28 എണ്ണം വടംപൊട്ടി കടലിലേക്കൊഴുകി.ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് വള്ളങ്ങള്‍ അതിശക്തമായ ഒഴുക്കിപ്പെട്ട് കടലിലേക്കൊഴുകിയത്.രണ്ടു ദിവസമായി അതിശക്തമായി ഒഴുക്ക് തുടരുന്ന ചാലിയാര്‍ കഴിഞ്ഞ രാത്രിയോടെ കൂടുതല്‍ രൗദ്രമാവുകയായിരുന്നു. ഒഴുക്കിനെ അതിജീവിക്കാനാകാതെ കെട്ടിയിട്ട വടങ്ങള്‍ ഓരോന്നായി പൊട്ടി മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു.ജോലിക്ക് പോകാമെന്ന ഉദ്ദേശ്യത്തോടെയത്തെിയ തൊഴിലാളികളാണ് ലക്ഷ്യം തെറ്റിയൊഴുകുന്ന വള്ളങ്ങള്‍ കണ്ടത്. കടല്‍പ്പാറയില്‍ത്തട്ടി അഞ്ച് വള്ളങ്ങള്‍ പൂര്‍ണമായും 18 എണ്ണം ഭാഗികമായും തകര്‍ന്നു. കോടികളുടെ നഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായത്.വള്ളങ്ങളുടെ കൂട്ടനാശ വിവരം കേട്ട് പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയത്തെിയ മത്സ്യത്തൊഴിലാളി ചാലിയം പുലിമുട്ടിനു സമീപം കുഴഞ്ഞുവീണ് മരിച്ചു. മത്സ്യഫെഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, സംസ്ഥാന കടാശ്വാസ കമീഷന്‍ അംഗം ഉമ്മര്‍ പാണ്ടികശാല, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ഇബ്രാഹീം ഖലീലുല്‍ ബുഖാരി തുടങ്ങിയവര്‍ അതിരാവിലെതന്നെ സ്ഥലത്തത്തെി നഷ്ടം സംഭവിച്ചവരെ ആശ്വസിപ്പിച്ചു. മരിച്ച ഫൈസലിന്‍െറ വീടും ഇവര്‍ സന്ദര്‍ശിച്ചു.

Loading...

Leave a Reply

Your email address will not be published.

More News